ദില്ലി : രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കൊവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച്ച ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. മഹാരാഷ്ട്രയിലും ദില്ലിയിലും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 46,723 പേരും ദില്ലിയില്‍ 27,561പേരും രോഗബാധിതരായി. ദില്ലിയില്‍ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ ഇന്നലെ 17934 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 7372 പുതിയ രോഗികളുണ്ട്.19 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ്മരണം 36905 ആയി.
ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.3% ആണ്. സംസ്ഥാനത്തെ ടിപിആര്‍ 11.3% ആയി ഉയര്‍ന്നു. നാളെ പൊങ്കല്‍ ഉത്സവം തുടങ്ങാനിരിക്കെ സാമൂഹിക നിയന്ത്രണം ഉറപ്പാക്കാന്‍ 16000 പൊലീസുകാരെയാണ് ചെന്നെയില്‍ മാത്രം വിന്യസിക്കുന്നത്. വ്യാപാര കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടനല്‍കുന്നുണ്ട്. രാത്രി കര്‍ഫ്യൂ അടക്കം നിയന്ത്രണങ്ങള്‍ തുടരുകയാണ്.