• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കവി എസ്.രമേശന്‍ അന്തരിച്ചു

by Web Desk 06 - News Kerala 24
January 13, 2022 : 9:26 am
in Kerala, News
Reading Time: 1 min read
0
A A
0
കവി എസ്.രമേശന്‍ അന്തരിച്ചു

കൊച്ചി : കവി എസ്.രമേശന്‍(69) അന്തരിച്ചു. പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിര്‍വാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1996 മുതല്‍ 2001 വരെ സാംസ്‌കാരിക മന്തി ടി.കെ.രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. എസ്എന്‍ കോളജ് പ്രൊഫസറായിരുന്ന ഡോ.ടി.പി.ലീലയാണ് ഭാര്യ. ഡോ.സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവര്‍ മക്കള്‍.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ എഴുതി തുടങ്ങി. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ,കലുഷിത കാലം, കറുത്ത കുറിപ്പുകള്‍ എസ്.രമേശന്റെ കവിതകള്‍ എന്നിവയാണ് കൃതികള്‍. ചെറുകാട് അവാര്‍ഡ്, ശക്തി അവാര്‍ഡ്, എ.പി.കളക്കാട് പുരസ്‌കാരം, മുലൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാര്‍ഡ്, ഫൊക്കാന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് സര്‍വീസില്‍ 1981ല്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2007ല്‍ അഡീഷനല്‍ ഡവലപ്‌മെന്റ് കമ്മിഷണര്‍ തസ്തികയില്‍ നിന്നാണ് വിരമിച്ചത്.

അതിനുമുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലി ചെയ്തിരുന്നു. 1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കത്താണ് ജനനം. പള്ളിപ്രത്തുശ്ശേരി (വൈക്കം) സെന്റ് ജോസഫ് എല്‍ പി സ്‌ക്കൂള്‍, വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം. 1970 മുതല്‍1975 വരെ എറണാകുളം മഹാരാജാസ് കോളജില്‍ ബിഎ, എംഎ പഠനം. ഈ കാലയളവില്‍ രണ്ടു തവണ മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. 1975 മുതല്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നിയമ പഠനം പൂര്‍ത്തിയാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരുമ്പാവൂര്‍ കൊലപാതകം ; രണ്ടു പേര്‍ കസ്റ്റഡിയില്‍

Next Post

കുഞ്ഞിനെ കാണാതായി ; പരക്കംപാഞ്ഞ് നാട്ടുകാര്‍ ; പുകിലൊന്നുമറിയാതെ കുട്ടി ​വീട്ടിനകത്തു സുഖനിദ്രയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുഞ്ഞിനെ കാണാതായി ; പരക്കംപാഞ്ഞ് നാട്ടുകാര്‍ ; പുകിലൊന്നുമറിയാതെ കുട്ടി ​വീട്ടിനകത്തു സുഖനിദ്രയില്‍

കുഞ്ഞിനെ കാണാതായി ; പരക്കംപാഞ്ഞ് നാട്ടുകാര്‍ ; പുകിലൊന്നുമറിയാതെ കുട്ടി ​വീട്ടിനകത്തു സുഖനിദ്രയില്‍

സ്കൂട്ടർ യാത്രികരായ സ്ത്രീകള്‍ക്കെതിരെ ആക്രമം ; നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പോലീസ്

സ്കൂട്ടർ യാത്രികരായ സ്ത്രീകള്‍ക്കെതിരെ ആക്രമം ; നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പോലീസ്

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി ഡെന്റൽ വിദ്യാർഥി മരിച്ചു

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി ഡെന്റൽ വിദ്യാർഥി മരിച്ചു

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സ്‌കൂളുകളിലും ഓഫിസുകളിലും നിയന്ത്രണം വന്നേക്കും ; അവലോകന യോഗം നാളെ

ടോട്ടനത്തെ തകര്‍ത്ത് കാറബാവോ കപ്പ് ഫൈനലിലേക്ക് കുതിച്ച് ചെല്‍സി

ടോട്ടനത്തെ തകര്‍ത്ത് കാറബാവോ കപ്പ് ഫൈനലിലേക്ക് കുതിച്ച് ചെല്‍സി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021