സ്രാവുകൾ വളരെ അപകടകാരികളായ ജീവികളായിട്ടാണ് സ്വതവേ അറിയപ്പെടുന്നത്. സ്രാവുകളുടെ അക്രമണവും ലോകത്തിന്റെ പല ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നും ഉണ്ട്. എന്നാൽ, സ്രാവ് തൊട്ടടുത്തെത്തിയിട്ടും ജീവനോടെ മടങ്ങി വരുന്ന ആളുകളുടെ കാര്യം ഒരു അത്ഭുതം എന്ന് തന്നെ വേണമെങ്കിൽ പറയാം. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. രണ്ട് ഡൈവർമാർ സ്രാവിന്റെ തൊട്ടടുത്ത് നിൽക്കുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്.
Fascinating എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു സ്രാവ് വെള്ളത്തിനടിയിലൂടെ നീങ്ങുന്നത് കാണാം. അതിന് തൊട്ടടുത്തായി രണ്ട് ഡൈവർമാരുണ്ട്. ആരായാലും പേടിച്ചു പോകുന്ന സന്ദർഭം ആണെങ്കിലും അവർ ഇരുപേരും ഭയന്നില്ല അല്ലെങ്കിൽ ഭയം പുറത്ത് കാണുന്നില്ല എന്ന് വേണം പറയാൻ. ഇരുവരും വളരെ കൂൾ ആൻഡ് കാം ആയിട്ടാണ് ഈ സന്ദർഭത്തിലും പെരുമാറുന്നത്. സ്രാവ് അവർക്ക് തൊട്ടടുത്തേക്ക് നീങ്ങുന്നുണ്ട്.
സ്രാവ് തൊട്ടടുത്തെത്തിയിട്ടും പകച്ച് പിന്നോട്ട് മാറുകയോ വേഗത്തിൽ അവിടെ നിന്നും മാറുകയോ ഒന്നും അവർ ചെയ്യുന്നില്ല എന്നതാണ് വീഡിയോ കാണുന്നവരെ അത്ഭുതപ്പെടുത്തിയത്. മാത്രമല്ല അവരിരുവരും തങ്ങളുടെ കൈ അതിന് നേരെ വീശിക്കാണിക്കുന്നത് പോലും വീഡിയോയിൽ കാണാനാവും. ഒരു വലിയ കല്ലിന് പുറത്താണ് ഡൈവർമാർ ഉള്ളത്.
എന്നാൽ, വീഡിയോ കണ്ടവർ പലരും ഇത് ഒരു വ്യാജ വീഡിയോ ആണോ എന്ന കാര്യത്തിൽ സംശയം ഉന്നയിച്ചിട്ടുണ്ട്. രണ്ടിടത്ത് നിന്നായി പകർത്തിയ രണ്ട് വീഡിയോകൾ ഒരുമിച്ച് ചേർത്താണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത് എന്നാണ് അവർ പറയുന്നത്. ഏറെപ്പേരും ഈ അഭിപ്രായക്കാർ തന്നെയാണ്. അതേ സമയം വീഡിയോ ഒറിജിനൽ ആണ് എന്ന് വിശ്വസിക്കുന്നവർ വേറെയും കമന്റുകളുമായി എത്തി. അങ്ങോട്ട് ശല്ല്യപ്പെടുത്തിയാൽ മാത്രമേ ഈ ഇനം സ്രാവുകൾ അക്രമിക്കൂ എന്ന് പറഞ്ഞവരും ഉണ്ട്. ഏതായാലും വീഡിയോ പോസ്റ്റ് ചെയ്ത ഉടനെ തന്നെ വൈറലായി മാറി.