ഡല്‍ഹി; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ ക. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയെ ഇഡി ചോദ്യം ചെയ്യുന്നു. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ നോട്ടീസിന് ഹാജരാകാതിരുന്ന കവിത പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് ഇന്ന് ഇഡിക്ക് മുന്നില്‍ എത്തിയത്. കസ്റ്റഡിയില്‍ ഉള്ള അരുണ്‍ രാമചന്ദ്രപിള്ളക്ക് ഒപ്പമിരുത്തിയാണ് കവിതയെ ഇഡി ചോദ്യം ചെയ്യുന്നത്.
മദ്യനയ അഴിമതി കേസില്‍ ഇത് രണ്ടാം തവണയാണ് കെ കവിതയെ ഇഡി ഡല്‍ഹി സോണല്‍ ഓഫീസില്‍ വച്ച് ചോദ്യം ചെയ്യുന്നത്. സഹോദരന് കെടി രാമറാവു അടക്കമുള്ള ബിആര്‍എസിന്റെ ഉന്നത നേതാക്കള്‍ക്കൊപ്പം കവിത ഇന്നലെ രാത്രിയാണ് ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച കവിതയോട് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും, തന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത് ചൂണ്ടിക്കട്ടി കവിത ഹാജരായിരുന്നില്ല.