തിരുവനന്തപുരം; ക്രൈസ്തവ പുരോഹിതര്‍ വസ്തുതകള്‍ പറയുമ്പോള്‍ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തലശേരി ബിഷപ്പിന്റെ പരാമര്‍ശത്തില്‍ സിപിഐഎമ്മിനും കോണ്‍ഗ്രസിനും ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് വി മുരളീധരന്‍. സഭാ അധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ച ദുഷ് പ്രചരണം തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാലാ ആര്‍ച്ച് ബിഷപ്പ് നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം നടത്തിയപ്പോഴും വിമര്‍ശനമുണ്ടായെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം പരിഹരിച്ച് തരുമെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി വാഗ്ദാനം ചെയ്തത്. റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ എംപിമാരില്ലാത്ത വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരും എന്നായിരുന്നു പ്രസ്താവന.