ബെംഗളൂരു: ചെന്നൈയിലെ ആദായ നികുതി (ഐടി) സംഘം ബെംഗളുരു ശോഭ ഡെവലപ്പേഴ്സില്‍ പരിശോധന നടത്തുന്നു. വൈറ്റ് ഫീല്‍ഡിലെ ഹൂഡി, ബന്നര്‍ഘട്ട റോഡിലെ അരകെരെ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 10.30-നാണ് റെയ്ഡ് തുടങ്ങിയത്. 10 ഉദ്യോഗസ്ഥര്‍ വീതമുള്ള 5 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരെത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നതെന്ന് സൂചന.
റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല. ഗുരുഗ്രാമില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്സിന്റെ 201 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബംഗളൂരു മുനിസിപ്പല്‍ കോര്പ്പറേഷന് വ്യാജ രേഖകള്‍ കാണിച്ച് പ്രോജക്റ്റ് അനുമതി നേടിയിരുന്നു. അതേസമയം മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.