കോട്ടയം: ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്രമിടാന്‍ പോയ യുവാവിന് ദാരുണാന്ത്യം. കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടിലാണ് അപകടം ഉണ്ടായത്. പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണിയാണ് മരിച്ചത്. 21 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പരുത്തിമൂട് പത്തനാട് റൂട്ടില്‍ അപകടം ഉണ്ടായത്. പത്രവിതരണത്തിനായി പോകുകയായിരുന്നു ജിത്തു ജോണി. ഇതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി തെന്നി മറിഞ്ഞ് ടോറസ് ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്നു യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്നു ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്തു.