തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാനായി 19 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇക്കൊല്ലം ഇതുവരെ 51 കോടിയാണ്് വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ച ചെലവുകള്‍ക്കായി സര്‍ക്കാര്‍ വിനിയോഗിച്ചത്. 19 കോടി രൂപ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരം നല്‍കുന്നതിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമാണ് അനുവദിച്ചിരുക്കുന്നത്.