മലപ്പുറം; ബൈക്കുകള്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തിരൂര്‍ക്കാട്ടില്‍ ഉണ്ടായ അപകടത്തില്‍ പരിന്തല്‍മണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി അല്‍ഫോന്‍സ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. തൃശൂര്‍ സ്വദേശി അശ്വിനാണ് പരുക്കേറ്റിരിക്കുന്നത്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അല്‍ഫോന്‍സയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആആര്‍ടിസി ബസിലും ഇടിക്കുകയായിരുന്നു. അല്‍ഫോന്‍സയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹപാഠി അശ്വിനെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.