ഡല്‍ഹി; ഡല്‍ഹി ബജറ്റ് കേന്ദ്രം ഇടപെട്ട് ബജറ്റ് തടഞ്ഞുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബജറ്റ് നാളെ അവതരരിപ്പിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു എന്നാണ് ആരോപണം. ബജറ്റ് അവതരണത്തിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കുന്നത്.
ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കിയിരിപ്പ്, പരസ്യത്തിനുള്ളതിനേക്കാള്‍ കുറവെന്നാണ് ആരോപണം.
‘ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്… ഡല്‍ഹിയുടെ ബജറ്റ് നാളെ രാവിലെ വരാനിരിക്കുകയായിരുന്നു, പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളുടെ ബജറ്റ് നിര്‍ത്തിവച്ചു. ഡല്‍ഹിയുടെ ബജറ്റ് നാളെ രാവിലെ വരില്ല,’ കെജ്രിവാള്‍ പറഞ്ഞു. നാളെ മുതല്‍ ഡല്‍ഹി സര്‍ക്കാരിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം ലഭിക്കില്ല… ഇത് ഗുണ്ടായിസമാണെന്നും അദ്ദേഹം വ്യക്തമാക്കി.