• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂന്നാം മുന്നണി നീക്കവുമായി കെജ്രിവാൾ; ഏഴ് മുഖ്യമന്ത്രിമാർക്ക് കത്തയച്ചു, ലഭിച്ചത് തണുപ്പൻ പ്രതികരണം?

by Web Desk 06 - News Kerala 24
March 21, 2023 : 11:09 am
0
A A
0
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി: 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തിയെന്ന് റിപ്പോര്‍ട്ട്. ബിജെപി, കോണ്‍ഗ്രസ് പാർട്ടികളുടെ ഭാ​ഗമല്ലാത്ത മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ രൂപീകരിക്കാനാണ് കെജ്രിവാള്‍ ശ്രമം നടത്തിയത്. എന്നാല്‍  അദ്ദേഹം അയച്ച ക്ഷണക്കത്തുകള്‍ക്ക് നേതാക്കളിൽ നിന്ന് തണുപ്പന്‍പ്രതികരണമാണ് ഉണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ട് പറയുന്നു.

കേന്ദ്രസർക്കാരുമായി കലഹം തുടരുന്ന കെജ്രിവാൾ രാജ്യത്തെ ഏഴ് മുഖ്യമന്ത്രിമാർക്കാണ് ക്ഷണക്കത്തയച്ചത്. മാർച്ച് 18ന് ദില്ലിയിലേക്ക് എത്താനായിരുന്നു ക്ഷണം. ഫെബ്രുവരി 5നാണ് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഉൾപ്പടെയുളളവർക്ക് കത്തയച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനാരോ​ഗ്യം മൂലം തനിക്കെത്താനാവില്ലെന്ന് പ്രതികരിച്ചു. ബിജെപി, കോൺ​ഗ്രസ് പാർട്ടികളെ ഒഴിവാക്കി ഒരു മൂന്നാം മൂന്നണി നീക്കത്തിന് തുടക്കം മുതൽ താല്പര്യം പ്രകടിപ്പിച്ച വ്യക്തിയാണ് ചന്ദ്രശേഖർ റാവു. എന്നാൽ മറ്റ് പ്രതിപക്ഷ പാർട്ടികളുെട തണുപ്പൻ പ്രതികരണം മൂലം അദ്ദേഹം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തന്റെ പാർട്ടിയെ മറ്റ് സംസ്ഥാനങ്ങളിൽ ശക്തിപ്പെടുത്തുന്നതിലാണ് അദ്ദേഹം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ലോക്സഭാ തെരഞ്ഞെടുപ്പിനെ തൃണമൂൽ കോൺ​ഗ്രസ് തനിച്ച് നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ കെജ്രിവാളിന്റെ ക്ഷണത്തോടുള്ള മമതയുടെ പ്രതികരണം അനുകൂലമല്ല. ബം​ഗാളിനും പുറമേ ബിഹാറും കെജ്രിവാളിന്റെ ക്ഷണക്കത്ത് കിട്ടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പദത്തിലേക്ക് ഉറ്റുനോക്കുന്നില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പറഞ്ഞിട്ടുണ്ട്. നിതീഷ്കുമാർ പ്രധാനമന്ത്രിയാകാൻ താല്പര്യപ്പെടുന്നില്ല, ഞാൻ മുഖ്യമന്ത്രിയാകാനും. ഞങ്ങൾ ഇപ്പോൾ എവിടെയാണോ അതിൽ ഞങ്ങൾ സംതൃപ്തരാണ്. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഇന്ന് വ്യക്തമാക്കി.

അതേസമയം, കെജ്രിവാൾ കത്തയച്ചതിനെക്കുറിച്ചും അതിനോടുള്ള മുഖ്യമന്ത്രിമാരുടെ മറുപടിയെക്കുറിച്ചും പ്രതികരിക്കാൻ ദില്ലി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. സമാനമനസ്കരുമായി സഹകരിച്ച് മുന്നണി രൂപീകരിക്കാൻ തയ്യാറാണെന്ന് കോൺ​ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും വിശാലപ്രതിപക്ഷ മുന്നണി എന്നത് ഇപ്പോഴും ഒരുപാട് ദൂരം അകലെയാണെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബം​ഗാളിൽ അനധികൃത പടക്ക നിർമാണ കമ്പനിയിൽ സ്ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു

Next Post

‘ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല’, ഇതെവിടുത്തെ സമരം? പ്രതിപക്ഷ സത്യ​ഗ്രഹത്തെ വിമ‍ർശിച്ച് വി.ശിവൻകുട്ടി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല’, ഇതെവിടുത്തെ സമരം? പ്രതിപക്ഷ സത്യ​ഗ്രഹത്തെ വിമ‍ർശിച്ച് വി.ശിവൻകുട്ടി

'ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല', ഇതെവിടുത്തെ സമരം? പ്രതിപക്ഷ സത്യ​ഗ്രഹത്തെ വിമ‍ർശിച്ച് വി.ശിവൻകുട്ടി

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്: നടപടിക്രമം പാലിച്ചില്ല, അവകാശ ലംഘനം; സ്പീക്കർക്ക് കത്ത് നൽകി ചെന്നിത്തല

ഇനി കെ – സ്റ്റോർ, നിത്യോപയോഗ സാധനങ്ങളും വിൽക്കാം; റേഷൻ കടകളുടെ മുഖംമാറ്റാൻ സർക്കാർ

നിയമസഭ ഇന്ന് പിരിയും; സഭാ സമ്മേളനം വെട്ടി ചുരുക്കാനുള്ള പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി

‘സാക്ഷികൾ മൊഴി മാറ്റിയതാണ് കേസ് വിട്ടുപോകാൻ കാരണം’; സിപിഎമ്മിനെതിരെ മുൻ‌മന്ത്രി ഇ ചന്ദ്രശേഖരൻ

'സാക്ഷികൾ മൊഴി മാറ്റിയതാണ് കേസ് വിട്ടുപോകാൻ കാരണം'; സിപിഎമ്മിനെതിരെ മുൻ‌മന്ത്രി ഇ ചന്ദ്രശേഖരൻ

‘എവിടെ തെരഞ്ഞെടുപ്പ് ഉണ്ടോ, അവിടെ മോദി വരും മുമ്പ് ഇഡി വരും’; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കവിത

ഇത് രാഷ്ട്രീയ വേട്ടയാടലെന്ന് കവിത; ഇഡി ഇന്നും ചോദ്യം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In