തിരുവനന്തപുരം : സംസ്ഥാനത്ത് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തില്‍ ഏറെപ്പേരെയും ബാധിക്കുന്നതു കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം. ഒമിക്രോണ്‍ കാര്യമായി ബാധിച്ചിട്ടില്ല. വിദേശത്തുനിന്നെത്തിയവരിലും മറ്റുമായി ഇതുവരെ 421 പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.cശ്വാസകോശത്തെ ബാധിക്കുകയും ന്യൂമോണിയയ്ക്കു കാരണമാകുകയും ചെയ്യുന്ന ഡെല്‍റ്റയാണ് ഒമിക്രോണിനെക്കാള്‍ അപകടകാരി. എന്നാല്‍, ഒന്നാം ഡോസ് വാക്‌സിനേഷന്‍ 99 ശതമാനവും രണ്ടാം ഡോസ് 82 ശതമാനവും പൂര്‍ത്തിയായതിനാല്‍ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടില്ലെന്നാണ് വിലയിരുത്തല്‍.cക്രിസ്മസ്, പുതുവത്സരാഘോഷങ്ങളാണ് ഇപ്പോഴത്തെ വ്യാപനത്തിനു വഴിവച്ചതെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ സ്ഥിരീകരിച്ച 12,742 കേസുകളില്‍ 11,327 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു വൈറസ് ബാധ.
ആര്‍ടിപിസിആര്‍ പരിശോധന കൊണ്ടു മാത്രം ഒമിക്രോണ്‍ ബാധിതരെ പൂര്‍ണമായി കണ്ടെത്താനാകില്ല. ഒമിക്രോണിന്റെ ചെറിയ സാന്നിധ്യം പോലും തിരിച്ചറിയാനാകുന്ന ടാറ്റ മെഡിക്കല്‍സ് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സിന്റെ ഒമിഷുവറിന് ഇന്നലെ ഐസിഎംആറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ഇതു വാങ്ങുകയോ കേന്ദ്രം നല്‍കുകയോ ചെയ്യുന്നതു വരെ ആര്‍ടിപിസിആര്‍ സംവിധാനത്തെ മാത്രം ആശ്രയിക്കണം.