• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

തെറ്റുപറ്റിപ്പോയെന്ന് ജോക്കോവിച്ച് ; ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആശയക്കുഴപ്പം

by Web Desk 01 - News Kerala 24
January 13, 2022 : 12:45 pm
in News, Sports
Reading Time: 1 min read
0
A A
0
തെറ്റുപറ്റിപ്പോയെന്ന് ജോക്കോവിച്ച് ; ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആശയക്കുഴപ്പം

മെൽബൺ : കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകൾ സമ്മതിച്ച് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ഇമിഗ്രേഷൻ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ഒരു മാധ്യമറിപ്പോർട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു. ഇതോടെ ജോക്കോവിച്ചിനെ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലേക്ക് തിരിച്ചയക്കാനുള്ള സാധ്യതയേറി. തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കെ, ഓസ്ട്രേലിയൻ ഓപ്പണിൽ സർവത്ര ആശയക്കുഴപ്പമാണ്. വാക്സിനെടുക്കാതെ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻവന്ന ജോക്കോവിച്ചിന്റെ വിസ മെൽബൺ വിമാനത്താവളത്തിൽവെച്ച് റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തെ അഭയാർഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റി. അഞ്ചുദിവസത്തിനുശേഷം കോടതിവിധിയെ തുടർന്നാണ് താരത്തെ മോചിപ്പിച്ചത്. അതേസമയം ജോക്കോയുടെ വിസ വീണ്ടും റദ്ദാക്കാൻ കുടിയേറ്റമന്ത്രിക്ക് അധികാരമുണ്ട്.

ഡിസംബർ 16-ന് താൻ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിൻ എടുക്കാതിരുന്നത് എന്നാണ് ജോക്കോ വാദിച്ചത്. എന്നാൽ അതിന്റെ പിറ്റേന്ന് ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പിന്നീടാണ് റിപ്പോർട്ടറുമായി സംസാരിച്ചതും ഐസൊലേഷൻ ലംഘിച്ചതും സ്ഥിരീകരിച്ചത്. ഇമിഗ്രേഷൻ ഫോമിൽ രണ്ടാഴ്ചയ്ക്കിടെ യാത്രകൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നൽകിയ മറുപടി. എന്നാൽ, സ്പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകൾ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുർഘടകാലത്ത് ഇത്തരം തെറ്റുകൾ സംഭവിക്കും എന്നാണ് അദ്ദേഹത്തിന്റെ ന്യായം. അനുവദിച്ചാൽത്തന്നെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ താരം സജ്ജനാണോ എന്നതാണ് മറ്റൊരു ചോദ്യം. അഞ്ചുദിവസം തടവിലെന്നപോലെയായിരുന്നു താരം. 17-നാണ് ടൂർണമെന്റ് തുടങ്ങുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാന്‍ വധക്കേസ് ; മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Next Post

കുല്‍ഗാം ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരന്‍ കൊല്ലപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ : 3 ഭീകരനെ വധിച്ചു ; 5 ദിവസത്തിനിടെ കൊല്ലപ്പെട്ടത്ത് 7 പേര്‍

കുല്‍ഗാം ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരന്‍ കൊല്ലപ്പെട്ടു

മന്ത്രി വീണാ ജോര്‍ജ്ജിന്റെ നാട്ടില്‍ ആരോഗ്യവകുപ്പ് നമ്പര്‍ വണ്‍ ; കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ ക്ലസ്റ്റര്‍ പത്തനംതിട്ടയില്‍

മന്ത്രി വീണാ ജോര്‍ജ്ജിന്റെ നാട്ടില്‍ ആരോഗ്യവകുപ്പ് നമ്പര്‍ വണ്‍ ; കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ ക്ലസ്റ്റര്‍ പത്തനംതിട്ടയില്‍

കെഎസ്ആര്‍ടിസി യാത്രാ നിയന്ത്രണം ആലോചിച്ചിട്ടില്ല : മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി യാത്രാ നിയന്ത്രണം ആലോചിച്ചിട്ടില്ല : മന്ത്രി ആന്റണി രാജു

കൊവിഡ് ; ഖത്തറില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു

പൊതുജനങ്ങള്‍ക്കായി ഒമിക്രോണ്‍ ലക്ഷണങ്ങളും ചികിത്സാ നടപടികളും പ്രഖ്യാപിച്ച് ഖത്തര്‍

മഹാത്മാഗാന്ധിയെ ബോധപൂര്‍വം നിന്ദിക്കുന്നു ; ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഉന്നാവ് അതിജീവിതയുടെ അമ്മയും മത്സരിക്കും ; യുപിയില്‍ 125 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021