കശ്മീര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരന്, 2018 മുതല്‍ ഷോപ്പിയാനിലും കുല്‍ഗാമിലും സജീവമായ പാകിസ്താന് പൗരനായ ബാബര്‍ ആണെന്ന് തിരിച്ചറിഞ്ഞതായി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (കശ്മീര്‍) വിജയ് കുമാര്‍ അറിയിച്ചു. ഒരു റൈഫിള്‍, ഒരു പിസ്റ്റള്‍, രണ്ട് ഗ്രനേഡുകള്‍ എന്നിവ ഭീകരനില്‍ നിന്ന് കണ്ടെടുത്തതായി ഐജിപി പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ പരിവാന്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഇന്ത്യന്‍ സൈന്യത്തിന്റെയും ജെ-കെ പോലീസിന്റെയും സംയുക്ത പരിശോധന പുരോഗമിക്കുകയാണ്. രക്ഷാസേന വീടുതോറുമുള്ള തെരച്ചില്‍ നടത്തുകയാണ്.