ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2023 ഏപ്രിൽ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് അഞ്ച് ശതമാനം വരെ വില വർദ്ധന നടപ്പാക്കുന്നു. കൂടുതൽ കർക്കശമായ ബിഎസ്6 ഘട്ടം II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാനുള്ള ശ്രമങ്ങളുടെ ഫലമായാണ് വില വർധനവ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് അതിന്റെ മുഴുവൻ വാഹന പോർട്ട്‌ഫോളിയോയും മാറ്റുന്നതിനാൽ ഉയർന്ന ആനുകൂല്യങ്ങളും കുറഞ്ഞ ഉടമസ്ഥാവകാശ ചെലവും ഉപഭോക്താക്കൾക്കും ഫ്ലീറ്റ് ഉടമകൾക്കും നൽകുന്ന ശുദ്ധവും ഹരിതവും സാങ്കേതികമായി മികച്ചതുമായ നിരവധി ഓഫറുകൾ പ്രതീക്ഷിക്കാം. വില വർദ്ധന വാണിജ്യ വാഹനങ്ങളുടെ മുഴുവൻ ശ്രേണിയിലും ഒരുപോലെ ബാധകമാകമാണെങ്കിലും അതാത് മോഡലും വേരിയന്റും അനുസരിച്ച് കൃത്യമായ തുക വ്യത്യാസപ്പെട്ടിരിക്കും.
അതേസമയം ടാറ്റയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ 2023 ഫെബ്രുവരി മാസത്തില്‍, ഭാരത് സ്റ്റേജ് 6 ഘട്ടം-II മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് അതിന്റെ മുഴുവൻ ഉൽപ്പന്ന ശ്രേണിയും നവീകരിച്ചിരുന്നു. ഇപ്പോൾ, ടാറ്റയിൽ നിന്നുള്ള എല്ലാ പെട്രോൾ എഞ്ചിനുകളും E20 (20 ശതമാനം എത്തനോൾ, പെട്രോൾ മിശ്രിതം) അനുസരിച്ചാണ്. ഡീസൽ എഞ്ചിനുകൾ റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു. നവീകരിച്ച എഞ്ചിനുകൾ മികച്ച ഇന്ധനക്ഷമതയും ശുദ്ധീകരണവും ഡ്രൈവബിലിറ്റിയും നൽകുമെന്ന് ടാറ്റ അവകാശപ്പെടുന്നു. BS6 II അപ്‌ഡേറ്റ് കൂടാതെ, അള്‍ട്രോസ് ഹാച്ച്ബാക്കിലും പഞ്ച് മോഡൽ ലൈനപ്പിലും കമ്പനി ഐഡില്‍ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷൻ അവതരിപ്പിച്ചു. ടാറ്റ ടിയാഗോയ്ക്കും ടിഗോറിനും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ലഭിച്ചു.
നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവ ഉൾപ്പെടെ അടുത്ത മാസങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്ന് എസ്‌യുവികൾ അപ്‌ഡേറ്റ് ചെയ്യാനും ടാറ്റ മോട്ടോഴ്‌സ് തയ്യാറാണ്. 2023 ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു, അതേസമയം പുതുക്കിയ നെക്‌സോൺ നിലവിൽ അതിന്റെ പരീക്ഷണ ഘട്ടത്തിലാണ്.