കോഴിക്കോട്: മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച കോടതി നടപടി വിചിത്രവും ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കാത്തതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി.
ജനാധിപത്യ സംവിധാനങ്ങൾക്കകത്ത് രാഷ്ട്രീയ വിമർശനങ്ങളെ അതിന്റെ മെറിറ്റിലും സ്പിരിറ്റിലും കാണാൻ നീതിന്യായ സംവിധാനങ്ങൾക്ക് സാധിക്കാതെ വരുന്നത് ദൗർഭാഗ്യകരമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിമർശനങ്ങളെയും വിയോജിപ്പുകളെയും വസ്തുനിഷ്ഠമായോ സത്യസന്ധമായോ സമീപിക്കുന്നതിൽ സംഘ്പരിവാർ വീണ്ടും പരാജയപ്പെടുന്നു എന്ന് തെളിയുക്കുന്നത് കൂടിയാണ് ഈ കോടതിവിധി. സംഘ് പകപോക്കൽ രാഷ്ട്രീയത്തിനെതിരെ രാഹുൽ ഗാന്ധിയോട് ഐക്യദാർഢ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
			

















 
                

