• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സൂര്യഗായത്രിയെ കൊലപ്പെടുത്താൻ കാരണം വിവാഹത്തിന് വിസമ്മതിച്ചതെന്ന് പ്രോസിക്യൂഷൻ; ആത്മരക്ഷാർഥം കത്തി പിടിച്ചുവാങ്ങി കുത്തിയെന്ന് പ്രതി

by Web Desk 04 - News Kerala 24
March 24, 2023 : 5:54 pm
0
A A
0
സൂര്യഗായത്രിയെ കൊലപ്പെടുത്താൻ കാരണം വിവാഹത്തിന് വിസമ്മതിച്ചതെന്ന് പ്രോസിക്യൂഷൻ; ആത്മരക്ഷാർഥം കത്തി പിടിച്ചുവാങ്ങി കുത്തിയെന്ന് പ്രതി

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയുടെ വിവാഹാലോചന യുവതിയും കുടുംബവും നിരസിച്ചതാണെന്ന് പ്രോസിക്യൂഷന്‍. കേസിന്റെ അന്തിമ വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാർഥം കത്തി പിടിച്ചുവാങ്ങി കുത്തിയതാണെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷന്‍ ശക്തിയായി എതിര്‍ത്തു. പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈക്ക് കൊലപാതകത്തിനിടെ പറ്റിയ മുറിവ് ഉയര്‍ത്തിയായിരുന്നു പ്രതിഭാഗം വാദം. സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാണ് പ്രതിയുടെ കൈയിലെ മുറിവെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയെ പരിശോധിച്ച ഡോക്ടറും നല്‍കിയ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു.

കൊലപാതകത്തിന് ശേഷം ഒളിച്ചിരുന്ന സമീപത്തെ ടെറസില്‍നിന്ന് പ്രതിയെ പിടികൂടി കൊണ്ടുവന്നവരോട് പ്രതി, താന്‍ സൂര്യഗായത്രിയെ കൊല്ലാനാണ് വന്നതെന്ന് സമ്മതിച്ച മൊഴിയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്.പിയുമായ ബി.എസ്. സജിമോനും മൊഴി നല്‍കിയിരുന്നു.

ഭിന്നശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിലിട്ടാണ് പ്രതി സൂര്യഗായത്രിയുടെ ശരീരത്തിൽ 33 തവണ കുത്തിയത്. ശേഷം തല ചുമരില്‍ ഇടിപ്പിച്ചും ഗുരുതര പരിക്കേല്‍പ്പിച്ചു. ശാരീരിക ശേഷി ഇല്ലാതിരുന്നിട്ടും അക്രമം തടയാന്‍ ശ്രമിച്ച സൂര്യഗായത്രിയുടെ അമ്മ വത്സലയെയും അച്ഛന്‍ ശിവദാസനെയും പ്രതി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

39 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹൻ, അഡ്വ. അഖില ലാൽ, അഡ്വ. ദേവിക മധു എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ക്ലാരൻസ് മിരാൻഡയും പരുത്തിപ്പള്ളി സുനിൽകുമാറും ഹാജരായി.

വലിയമല സർക്കിൾ ഇൻസ്‌പെക്ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പിയുമായ ബി.എസ്. സജിമോൻ, സിവിൽ പൊലീസ്‌ ഓഫിസർമാരായ ആർ.വി സനൽരാജ്, എസ്. ദീപ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയാറാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിരോധിത സംഘടനകളിലെ അംഗത്വംപോലും കുറ്റകരം; യു.എ.പി.എ പ്രകാരം കേസെടുക്കാമെന്ന് സുപ്രീം കോടതി

Next Post

നരേന്ദ്രമോദി പ്രതിഷേധ വിമർശനങ്ങളെ ഭയപ്പെടുന്നുവെന്ന് എം.എം ഹസൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നരേന്ദ്രമോദി പ്രതിഷേധ വിമർശനങ്ങളെ ഭയപ്പെടുന്നുവെന്ന് എം.എം ഹസൻ

നരേന്ദ്രമോദി പ്രതിഷേധ വിമർശനങ്ങളെ ഭയപ്പെടുന്നുവെന്ന് എം.എം ഹസൻ

ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്; യു.എസിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജി

ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്; യു.എസിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജി

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയം -വി.ഡി സതീശൻ

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയം -വി.ഡി സതീശൻ

‘നിങ്ങളെപ്പോലെ അധികാരമോഹിയായ ഏകാധിപതിക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ല’; രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രിയങ്ക

‘നിങ്ങളെപ്പോലെ അധികാരമോഹിയായ ഏകാധിപതിക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ല’; രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രിയങ്ക

എന്തുമാകാം എന്ന ബിജെപി ഹുങ്കിന് കാരണം കോൺ​ഗ്രസിന്റെ മൃദുസമീപനം: മന്ത്രി പി രാജീവ്

എന്തുമാകാം എന്ന ബിജെപി ഹുങ്കിന് കാരണം കോൺ​ഗ്രസിന്റെ മൃദുസമീപനം: മന്ത്രി പി രാജീവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In