കൊച്ചി> പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി കരിയറില്‍ മികവ് തെളിയിക്കുന്നതിനായി ലീഗല്‍ അസിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ല കോടതി-ഗവ. പ്ലീഡറുടെ ഓഫീസ് 1, കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റി 1, ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി 1 എന്നിവിടങ്ങളിലായാണ് പരിശീലനത്തിന് നിയോഗിക്കുന്നത്.
ഉദ്യോഗാര്‍ഥികള്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമ ബിരുദധാരികളും, 21നും 35നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. എല്‍.എല്‍.എം. യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.
അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 20,000 രൂപ ഹോണറേറിയം നിരക്കില്‍ 2 വര്‍ഷത്തേയ്ക്കാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 20ന് വൈകിട്ട് 5ന് മുന്‍പായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2422256