• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മകനെപ്പോലെ കൂടെനിന്നു, സംസ്കാരചടങ്ങിനും ആക്ഷൻ കൗൺസിലിനും മുന്നിൽ; അരുണിന്റെ ശിക്ഷയിൽ സംതൃപ്തിയോടെ നാട്

മകനെപ്പോലെ കൂടെനിന്നു, സംസ്കാരചടങ്ങിനും ആക്ഷൻ കൗൺസിലിനും മുന്നിൽ; അരുണിന്റെ ശിക്ഷയിൽ സംതൃപ്തിയോടെ നാട്

by Web Desk 04 - News Kerala 24
March 24, 2023 : 10:45 pm
0
A A
0
മകനെപ്പോലെ കൂടെനിന്നു, സംസ്കാരചടങ്ങിനും ആക്ഷൻ കൗൺസിലിനും മുന്നിൽ; അരുണിന്റെ ശിക്ഷയിൽ സംതൃപ്തിയോടെ നാട്

കോട്ടയം:
വിവാദമായ പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുൺ ശശിയെ ശിക്ഷിച്ചപ്പോൾ ആശ്വാസത്തോടെ ബന്ധുക്കളും നാട്ടുകാരും. മകനെപ്പോലെ കൂടെ നിന്നയാളാണ് വൃദ്ധ ദമ്പതികളുടെ ജീവനെടുത്തതെന്ന് ആ​ദ്യമാർക്കും വിശ്വാസമുണ്ടായിരുന്നില്ല. അത്തരത്തിലായിരുന്നു അരുണിന്റെ ‘പ്രകടനം’. കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവായിരുന്ന അരുൺ ശശി. ഇവരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. എന്ത് സഹായത്തിന് വിളിച്ചാലും അരുൺ എത്തുമായിരുന്നു. അത്തരത്തിലുള്ള ഒരാൾ ഇരട്ടക്കൊലപാതകമെന്ന പാതകം ചെയ്യുമെന്ന് ആരും കരുതിയില്ല. നടത്തിയതെന്ന് ഒരു മാസത്തിനു ശേഷമാണ് അരുണാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.

കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകൾക്ക് മുന്നിൽ നിന്നത് അരുണായിരുന്നു. എല്ലാ കാര്യങ്ങൾക്കു അരുൺ മകനെ പോലെ നിന്നു. ആർക്കും സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു ഇടപെടൽ. പ്രതിയെ പിടികൂടാൻ വൈകിയപ്പോൾ കേസ് അന്വേഷണത്തിന്റെ ആക്ഷൻ കൗൺസിൽ രൂപീകരണത്തിനും അരുൺ ശശി മുന്നിൽ നിന്നു. അതിനാൽ അരുണിനെ ആദ്യം പൊലീസ് സംശയിച്ചിരുന്നില്ല. പിന്നീട് മറ്റൊരു മാല മോഷണക്കേസിൽ അറസ്റ്റിലായ അരുണിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു കൊലപാതകം എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺശശിയെ മൂന്നൂവർഷത്തിനു ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.

കൊലപാതകത്തിനു പുറമേ അരുണിനു മേൽ ചുമത്തിയ മോഷണവും ഭവനഭേദനവും നിലനിൽക്കുമെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജെ നാസർ വിധിച്ചു. വധശിക്ഷയാണ് വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ആണ് വിധി പുറപ്പെടുവിച്ചത്. 2013 ആഗസ്റ്റ് 28നു രാത്രിയിലാണ് പഴയിടം തീമ്പനാൽ വീട്ടിൽ തങ്കമ്മയെയും ഭർത്താവ് ഭാസ്‌കരൻനായരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമ്മയ്ക്ക് 68 ഉം ഭാസ്കരൻ നായർക്ക് 71 ഉം വയസായിരുന്നു പ്രായം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും അയാളെ ഭയപ്പെടുന്നു’

Next Post

മൂന്ന് യുവാക്കളെ കൊല്ലാൻ ശ്രമിച്ചു, സ്വര്‍ണ്ണമാല പിടിച്ചുപറിച്ചെടുത്ത് കടന്നു; 19 അംഗ സംഘത്തിൽ ഒരാൾ പിടിയിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മൂന്ന് യുവാക്കളെ കൊല്ലാൻ ശ്രമിച്ചു, സ്വര്‍ണ്ണമാല പിടിച്ചുപറിച്ചെടുത്ത് കടന്നു; 19 അംഗ സംഘത്തിൽ ഒരാൾ പിടിയിൽ

മൂന്ന് യുവാക്കളെ കൊല്ലാൻ ശ്രമിച്ചു, സ്വര്‍ണ്ണമാല പിടിച്ചുപറിച്ചെടുത്ത് കടന്നു; 19 അംഗ സംഘത്തിൽ ഒരാൾ പിടിയിൽ

ദേശീയപാതാ വികസനത്തിന് പണം അനുവദിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാതാ വികസനത്തിന് പണം അനുവദിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്

ഗൂഗിള്‍ പേ വഴി കൈക്കൂലി ചോദിച്ചു, നേരിട്ടെത്തി പണം കൊടുത്ത് ഉദ്യോഗസ്ഥനെ കുടുക്കി

ഗൂഗിള്‍ പേ വഴി കൈക്കൂലി ചോദിച്ചു, നേരിട്ടെത്തി പണം കൊടുത്ത് ഉദ്യോഗസ്ഥനെ കുടുക്കി

ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട, കണ്ടെത്തിയത് 70 കിലോയോളം കഞ്ചാവ്

ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട, കണ്ടെത്തിയത് 70 കിലോയോളം കഞ്ചാവ്

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വെട്ടൂരിൽ രണ്ട് വീടുകളിൽ മോഷണം, ഉടമ കിടന്നിരുന്ന മുറിയില്‍ നിന്ന് പണവും സ്വർണവും കാണാതായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In