വാഷിങ്ടൺ: സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ച് ട്രാൻസ് ഫ്ലൈറ്റ് അറ്റൻഡന്റ് കെയ്‌ലീ സ്കോട്ട് ആത്മഹത്യ ചെയ്തു. കൊളറാഡോയിലെ വീട്ടിലാണ് 25കാരിയായ കെയ്‌ലീ സ്കോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുണൈറ്റഡ് എയർലൈൻസിന്റെ പരസ്യത്തിലൂടെയാണ് കെയ് ലീ പ്രശസ്തി നേടിയത്. താൻ നിരാശപ്പെടുത്തിയ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് കുറിപ്പ് പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു മരണം.
“എനിക്ക് കൂടുതൽ നന്നാകാൻ കഴിയാത്തതിൽ ഖേദമുണ്ട്. ഞാൻ സ്നേഹിക്കുന്നവരോട്, എനിക്ക് കൂടുതൽ ശക്തനാകാൻ കഴിയാത്തതിൽ ഖേദിക്കുന്നു. എനിക്ക് എല്ലാ സഹായങ്ങളും തന്നവരോട്, എന്റെ പ്രയത്നത്തിന് പ്രതിഫലം ലഭിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. ഞാൻ പോകുന്നത് മറ്റൊന്നുമല്ല, മറിച്ച് എന്നെത്തന്നെ മികച്ചതാക്കി മാറ്റാനുള്ള എന്റെ കഴിവില്ലായ്മയുടെ ഫലമാണെന്ന് ദയവായി മനസിലാക്കുക,” കെയ്‌ലീ കുറിപ്പിൽ പറയുന്നു.
അതേസമയം, സ്കോട്ടിന്റെ അമ്മ ആൻഡ്രിയ സിൽവെസ്ട്രോയും മകൾ കെയ്‌ലീ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെയ്‌ലീ സ്കോട്ടിനെ മകളായി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവരും വ്യക്തമാക്കി. കെയ്‌ലീസ്കോട്ടിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. മരണകാരണം സംബന്ധിച്ച് ഡെൻവർ മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് അന്തിമ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സ്കോട്ടിന്റെ നഷ്ടത്തിൽ ദുഃഖമുണ്ടെന്ന് യുണൈറ്റഡ് എയർലൈൻസ് അനുശോചിച്ചു. “കെയ്‌ലീ സ്കോട്ടിന്റെ ദാരുണമായ നഷ്ടത്തിൽ ഞങ്ങൾ ദുഃഖിതരാണെന്നും അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു,” കമ്പനി പറഞ്ഞു.
2020-ൽ യുണൈറ്റഡ് അതിന്റെ വൈവിധ്യ കാമ്പയ്‌നിന്റെ ഭാഗമായാണ് കെയ്‌ലീ അവതരിപ്പിക്കുന്നത്. അന്ന് കെയ്‌ലി സ്കോട്ട് പ്രധാനവാർത്തകളിൽ ഇടം നേടി. ട്രാൻസ് ഡേ ഓഫ് വിസിബിലിറ്റിയെക്കുറിച്ച് പുറത്ത് വന്ന് ആധികാരികമായി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കെയ്ലീ സംസാരിച്ചിരുന്നു. സന്തോഷവും പ്രതീക്ഷയും കണ്ടെത്താൻ ഞാൻ ശരിക്കും പാടുപെടുകയാണ്. 2023 എനിക്ക് മികച്ചതായിരിക്കാുമെന്നും കെയ്‌ലീ പറഞ്ഞിരുന്നു. വിഷാദരോഗത്തെക്കുറിച്ചും അന്ന് കെയ്‌ലീ പറഞ്ഞിരുന്നു.