• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇടിക്കൂട്ടിൽ ഇന്ത്യക്ക്‌ സ്വർണത്തിളക്കം; സ്വർണം നേടി നിതുവും സ്വീറ്റിയും

by Web Desk 04 - News Kerala 24
March 26, 2023 : 6:14 am
in News, Sports
Reading Time: 1 min read
0
A A
0
ഇടിക്കൂട്ടിൽ ഇന്ത്യക്ക്‌ സ്വർണത്തിളക്കം; സ്വർണം നേടി നിതുവും സ്വീറ്റിയും

ന്യൂഡൽഹി> ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിതു ഗംഗാസും സ്വീറ്റി ബൂറയും സ്വർണം നേടി. നിതു 48 കിലോ വിഭാഗത്തിൽ മംഗോളിയയുടെ അൽടാൻറ്റ്‌സെറ്റ്‌സെഗ്‌ ലുസ്‌തായ്‌ഖാനെ നേരിട്ടുള്ള പോരിൽ (5–0) കീഴടക്കി. സ്വീറ്റി, 81 കിലോയിൽ ചൈനയുടെ ലിന വാങ്ങിനെ ഇടിച്ചിട്ടു (4–3).

പരിചയസമ്പന്നയായ എതിരാളിക്കെതിരെ മികച്ച പ്രകടനമായിരുന്നു നിതുവിന്റേത്‌. ലുസ്‌തായ്‌ഖാൻ രണ്ടുതവണ ഏഷ്യൻ വെങ്കലം നേടിയിട്ടുണ്ട്‌. ആദ്യമായി ലോക ചാമ്പ്യൻഷിപ്പിന്‌ ഇറങ്ങിയതിന്റെ പരിഭ്രമമില്ലാതെയാണ്‌ നിതു പൊരുതിയത്‌. കരുത്തുറ്റ ഇടിയുമായി കളംനിറഞ്ഞു. ഹരിയാന ബീവാനി ജില്ലയിലെ ധനന ഗ്രാമത്തിൽനിന്നാണ്‌ ഇരുപത്തിരണ്ടുകാരിയുടെ വരവ്‌.
കരുത്തയായ എതിരാളിക്കെതിരെ കരുതലോടെയായിരുന്നു സ്വീറ്റിയുടെ നീക്കങ്ങൾ. പ്രതിരോധിച്ചുകൊണ്ടുതന്നെ ലിനയെ കടന്നാക്രമിച്ചു. ഹരിയാനയിലെ ഹിസ്സാറിൽനിന്നാണ്‌ ഈ മുപ്പതുകാരി. 2014 ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയുണ്ടായിരുന്നു. ലോകചാമ്പ്യൻഷിപ്പിലാകെ ഇന്ത്യക്ക്‌ 41 മെഡലുകളായി. 12 സ്വർണമാണ്‌.

ഞായറാഴ്ച നിഖാത്‌ സരീനും ലവ്‌ലിന ബൊർഗോഹെയ്‌നും സ്വർണപ്പോരിനിറിങ്ങുന്നുണ്ട്‌. നിഖാത് സരീന്‌ ഫൈനലിൽ വിയത്‌നാമിന്റെ എൻഗുയെൻ തി താമാണ്‌ എതിരാളി. 50 കിലോ വിഭാഗത്തിലാണ്‌ മത്സരം. 75 കിലോയിൽ ലവ്‌ലിന ഓസ്‌ട്രേലിയയുടെ കയ്‌റ്റ്‌ലിൻ പാർക്കെറുമായി ഏറ്റുമുട്ടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എടിഎം കാര്‍ഡ് ഉടമകളെ നോട്ടമിട്ട് തട്ടിപ്പുകാര്‍; പണം നഷ്ടമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Next Post

റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവം; പൊലീസിന്റേത് ​ഗുരുതരവീഴ്ച, ആരോപണവുമായി അയൽവാസി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റഷ്യൻ യുവതിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു, പാസ്പോർട്ട് കീറി; പ്രതിയുടെ വീട്ടിൽ കഞ്ചാവും

റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവം; പൊലീസിന്റേത് ​ഗുരുതരവീഴ്ച, ആരോപണവുമായി അയൽവാസി

കുപ്രസിദ്ധ മോഷ്ടാവ്, 17 കേസുകളില്‍ പ്രതി; ചിഞ്ചിലം സതീഷ് പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ്, 17 കേസുകളില്‍ പ്രതി; ചിഞ്ചിലം സതീഷ് പിടിയിൽ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു

സിസിഎല്ലില്‍ വിജയ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്; മുന്നില്‍ നിന്ന് നയിച്ച് അഖില്‍ അക്കിനേനി

സിസിഎല്ലില്‍ വിജയ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്; മുന്നില്‍ നിന്ന് നയിച്ച് അഖില്‍ അക്കിനേനി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ലോൺ തിരിച്ചടവ് മുടങ്ങി, ബാങ്കുകാരുടെ ഭീഷണി; ആലപ്പുഴയിൽ കയർ തൊഴിലാളി ആത്മഹത്യ ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021