• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ പദ്ധതിച്ചെലവ് ഈ കണക്കിൽ ഒതുങ്ങില്ല , കടം കേരളം തന്നെ വീട്ടണം ‘ : കേന്ദ്രം

by Web Desk 04 - News Kerala 24
January 13, 2022 : 5:01 pm
0
A A
0
‘ പദ്ധതിച്ചെലവ് ഈ കണക്കിൽ ഒതുങ്ങില്ല ,  കടം കേരളം തന്നെ വീട്ടണം ‘  : കേന്ദ്രം

ദില്ലി: സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ലെന്ന ആശങ്ക അറിയിച്ച് കേന്ദ്രം. 79,000 പ്രതിദിന യാത്രക്കാർ എന്ന അനുമാനം ശുഭാപ്തി വിശ്വാസം മാത്രമെന്നും കെ റെയിൽ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ മാസം നടത്തിയ യോഗത്തിൽ റെയിൽവേ അഭിപ്രായപ്പെട്ടു. എടുക്കുന്ന കടം പൂർണമായും സംസ്ഥാനം തന്നെ വീട്ടുമെന്ന് ഉറപ്പാക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടതായും യോഗത്തിന്‍റെ മിനുട്ട്സ് വ്യക്തമാക്കുന്നു. സിൽവർ ലൈൻ പദ്ധതിയിൽ ചീഫ് സെക്രട്ടറിയുമായും കെ റെയിൽ ഉദ്യോഗസ്ഥരുമായും റെയിൽവേ ബോർഡ് ചെയർമാൻ കഴിഞ്ഞ മാസം ആറാം തീയതി ചർച്ച നടത്തിയിരുന്നു. പദ്ധതിയെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന പല സംശയങ്ങളും ദൂരീകരിച്ചതായി യോഗത്തിൽ റെയിൽബോർഡ് ചെയർമാൻ പറഞ്ഞു.

പദ്ധതിയുടെ കാര്യത്തിൽ കുറെ പുരോഗതിയുണ്ടെന്ന് മുൻ ചെയർമാൻ സുനീത് ശർമ്മ പറഞ്ഞതായി മിനുട്ട്സിലുണ്ട്. എന്നാൽ പദ്ധതി ചിലവ്, യാത്രക്കാരുടെ എണ്ണം, കടമെടുക്കുന്നതിന്‍റെ വഴി, കേന്ദ്ര സഹായം എന്നിവയിൽ ധാരണയില്ലെന്ന് മിനുട്ട്സ് വ്യക്തമാക്കുന്നു. 63,000 കോടിയിലധികം ചിലവ് വരും എന്ന കേരളത്തിന്‍റെ കണക്ക് റെയിൽവേ ബോർഡ് ഫിനാൻസ് മെമ്പർ യോഗത്തിൽ ചോദ്യം ചെയ്തു. 2020 മാർച്ചിലെ സാഹചര്യം അനുസരിച്ചാണ് ഇത് കണക്കാക്കിയത്. യഥാർത്ഥ ചിലവ് എന്താകും എന്നത് പുതുക്കി നിശ്ചയിക്കണം എന്ന് റെയിൽവേ നിർദ്ദേശിച്ചു. 79,000 യാത്രക്കാർ ഒരു ദിവസം ഉണ്ടാകും എന്നത് ശുഭാപ്തി വിശ്വാസമാണ്. യാഥാർത്ഥ്യ ബോധത്തോടെ ഇക്കാര്യം പഠിക്കണം.

റെയിൽവേയുടെ യാത്രക്കാരെ പ്രതീക്ഷിക്കുന്നു എന്ന് കേരളം പറയുമ്പോൾ റെയിൽവേയുടെ വരുമാനത്തെ അതെത്ര ബാധിക്കും എന്ന പരിശോധനയും വേണം. റെയിൽവേയ്ക്ക് ധനസഹായം നൽകാനാവില്ല. ഭൂമി നൽകാനേ കഴിയൂ എന്ന് കേന്ദ്രം വ്യക്തമാക്കി. റെയിൽവേ ആകെ 2150 കോടിയുടെ നിക്ഷേപം നടത്തിയാൽ മതിയെന്നും ഇത് ഫണ്ടിംഗ് ഏജൻസികളുടെയും സ്വകാര്യ കമ്പനികളുടെയും ആത്മവിശ്വാസം കൂട്ടുമെന്നും ചീഫ് സെക്രട്ടറി യോഗത്തിൽ പറഞ്ഞതായും മിനിട്ട്സിലുണ്ട്. റെയിൽവേയുടെ സംശയങ്ങൾക്ക് ഓരോന്നിനും കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നാണ് കെ റെയിൽ ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്താണ് കെ റയിലിന്‍റെ സിൽവർ ലൈൻ പദ്ധതി ? എന്താണതിന്‍റെ സാധ്യതകൾ ? പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകൾ എന്തൊക്കെ ? എന്തെല്ലാം ചൂണ്ടിക്കാട്ടിയാണ് അവർ പദ്ധതിയെ എതിർക്കുന്നത് ? എന്തെല്ലാം വാദങ്ങളുയർത്തിയാണ് സർക്കാർ ഇതിനെ പ്രതിരോധിക്കുന്നത് ?

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാങ്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വിറ്റ ജീവനക്കാരന് ശിക്ഷ വിധിച്ചു

Next Post

ആഴക്കടലിലേക്ക് മുങ്ങിത്താഴ്ന്ന പോത്തിനെ രക്ഷിച്ചു ; തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ആഴക്കടലിലേക്ക് മുങ്ങിത്താഴ്ന്ന പോത്തിനെ രക്ഷിച്ചു ;  തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

ആഴക്കടലിലേക്ക് മുങ്ങിത്താഴ്ന്ന പോത്തിനെ രക്ഷിച്ചു ; തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

ഒമിക്രോണ്‍ ;  ഗൃഹ പരിചരണം പ്രധാനം ,  ഹോം കെയര്‍ മാനേജ്മെന്റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഒമിക്രോണ്‍ ; ഗൃഹ പരിചരണം പ്രധാനം , ഹോം കെയര്‍ മാനേജ്മെന്റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം ; പഞ്ചായത്ത് അംഗത്തിന് സസ്പെൻഷൻ

ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം ; പഞ്ചായത്ത് അംഗത്തിന് സസ്പെൻഷൻ

യുഡിഎഫ് പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുന്നു ;  പരാതിയുമായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ്

യുഡിഎഫ് പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുന്നു ; പരാതിയുമായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ്

യുഎഇയില്‍ 2511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  ഇന്ന് മൂന്ന് മരണം

കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In