• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആഴക്കടലിലേക്ക് മുങ്ങിത്താഴ്ന്ന പോത്തിനെ രക്ഷിച്ചു ; തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

by Web Desk 04 - News Kerala 24
January 13, 2022 : 5:29 pm
in Kerala, News
Reading Time: 1 min read
0
A A
0
ആഴക്കടലിലേക്ക് മുങ്ങിത്താഴ്ന്ന പോത്തിനെ രക്ഷിച്ചു ;  തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

കോഴിക്കോട്: പാതിരാത്രിയിൽ കടലിൽ കണ്ട പോത്തിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ. കോഴിക്കോട് കോതി നൈനാംവളപ്പിലെ തൊഴിലാളികളാണ് കടലിൽ പ്രാണനു വേണ്ടി പിടഞ്ഞ പോത്തിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 12നാണ് എ.ടി.ഫിറോസ്, എ.ടി.സക്കീർ, ടി.പി.പുവാദ് എന്നിവർ മീൻപിടിത്തത്തിനായി എൻജിൻ ഘടിപ്പിച്ച ഫൈബർ വള്ളത്തിൽ കടലിൽ പോയത്. കരയിൽ നിന്ന് 2 കിലോമീറ്ററോളം ദൂരത്തെത്തി മീൻപിടിക്കുന്നതിനിടെയാണ് ഇവർ അസാധാരണമായ ശബ്ദം കേട്ടത്. ടോർച്ചടിച്ചു നോക്കിയപ്പോൾ ഒരു പോത്ത് നീന്തുകയാണ്. ശ്വാസം കിട്ടാനായി ഇടയ്ക്കിടെ തല വെള്ളത്തിനു മുകളിലേക്ക് ഉയർത്തുന്നുമുണ്ട്. കുറച്ചുസമയം കൂടി കഴിഞ്ഞാൽ പോത്ത് ചത്തുപോകും എന്ന് ഉറപ്പായതിനാൽ മീൻപിടിത്തം നിർത്തി അതിനെ രക്ഷപ്പെടുത്താൻ തീരുമാനിച്ചു. പുലർച്ചെ 2നായിരുന്നു സംഭവം.

എന്നാൽ പോത്ത് അടുക്കുന്നുണ്ടായിരുന്നില്ല. വലിച്ചു വള്ളത്തിൽ കയറ്റാനും സാധിക്കില്ല. ഒടുവിൽ അധികം അകലെയല്ലാതെ മീൻ പിടിക്കുകയായിരുന്ന എ.ടി.റാഫി, ദിൽഷാദ് എന്നിവരുടെ വള്ളത്തെ സഹായത്തിനു വിളിച്ചു. എല്ലാവരും കൂടി ചേർന്നു ഏറെനേരം പരിശ്രമിച്ച ശേഷമാണ് പോത്തിനെ വള്ളത്തിലേക്ക് അടുപ്പിക്കാനായത്. ഒരു മത്സ്യത്തൊഴിലാളി കയറുമായി കടലിൽ ചാടി പോത്തിനെ വള്ളത്തോടു ചേർത്തു കെട്ടുകയായിരുന്നു. പിന്നീട് പോത്തിനെ വലിച്ചു തിരികെ കരയിലേക്കു യാത്ര തിരിച്ചു. അവശനായ പോത്ത് കടലിൽ താഴ്ന്നുപോകാതിരിക്കാൻ അരികിൽ കന്നാസുകൾ കെട്ടിവച്ചു.

ഒടുവിൽ രാവിലെ 8ഓടെയാണ് പോത്തിനെ കരയിലെത്തിച്ചത്. മീൻ പിടിക്കാൻ സാധിക്കാത്തതിനാൽ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും പ്രാണനു വേണ്ടി പിടഞ്ഞ പോത്തിനെ രക്ഷപ്പെടുത്താനായതിന്റെ ചാരിതാർഥ്യത്തിലാണ് മത്സ്യത്തൊഴിലാളികൾ. വർഷങ്ങളായി മീൻപിടിക്കാൻ പോകുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു കാഴ്ച കണ്ടത്. കടലിൽ പോത്ത് ഇത്രയും ദൂരം നീന്തിയത് അദ്ഭുതമാണെന്നും ഇവർ പറയുന്നു. തെളിവുമായി എത്തുന്നവർക്കു പോത്തിനെ കൈമാറാനിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. അറഫ ഷദ, റിസ എന്നീ വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ പദ്ധതിച്ചെലവ് ഈ കണക്കിൽ ഒതുങ്ങില്ല , കടം കേരളം തന്നെ വീട്ടണം ‘ : കേന്ദ്രം

Next Post

ഒമിക്രോണ്‍ ; ഗൃഹ പരിചരണം പ്രധാനം , ഹോം കെയര്‍ മാനേജ്മെന്റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമിക്രോണ്‍ ;  ഗൃഹ പരിചരണം പ്രധാനം ,  ഹോം കെയര്‍ മാനേജ്മെന്റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഒമിക്രോണ്‍ ; ഗൃഹ പരിചരണം പ്രധാനം , ഹോം കെയര്‍ മാനേജ്മെന്റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം ; പഞ്ചായത്ത് അംഗത്തിന് സസ്പെൻഷൻ

ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം ; പഞ്ചായത്ത് അംഗത്തിന് സസ്പെൻഷൻ

യുഡിഎഫ് പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുന്നു ;  പരാതിയുമായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ്

യുഡിഎഫ് പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുന്നു ; പരാതിയുമായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ്

യുഎഇയില്‍ 2511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  ഇന്ന് മൂന്ന് മരണം

കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കെ.എസ്.യു ഔദ്യോഗിക സൈറ്റില്‍ നിന്നും രക്തസാക്ഷി പട്ടിക കാണാനില്ല

കെ.എസ്.യു ഔദ്യോഗിക സൈറ്റില്‍ നിന്നും രക്തസാക്ഷി പട്ടിക കാണാനില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021