• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി

by Web Desk 04 - News Kerala 24
March 26, 2023 : 9:20 pm
in Kerala, News
0
A A
0
യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി

ശാസ്താംകോട്ട: യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല അപഹരിച്ച മോഷ്ടാക്കളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48), ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട് തണ്ടളത്ത് വീട്ടിൽ സുഹൈൽ (45) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാവിലെ പതിനൊന്നോടെ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷന് സമീപം കുറ്റിയിൽ മുക്ക് റോഡിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിയായ ബിന്ദു റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ആഞ്ഞിലിമൂട്ടിൽ പോയി സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ വന്ന ബിന്ദുവിനെ സ്കൂട്ടിലെത്തിയ രണ്ടുപേർ പിന്തുടർന്നു. സ്കൂട്ടർ ഓടിച്ച് വലിയ പരിചയമില്ലാത്ത ബിന്ദു പല പ്രാവശ്യം സ്കൂട്ടർ ഒതുക്കി പിന്തുടർന്ന് വന്നവർക്ക് കയറിപോകാൻ സൗകര്യം ഒരുക്കിയെങ്കിലും ഇവർ തയ്യാറാകാതെ പിന്തുടരുകയായിരുന്നു.

ബിന്ദുവിനോട് സൈലൻസറിൽ നിന്ന് പുകവരുന്നതായി പറയുകയും സഹായിക്കാനെന്ന വ്യാജേന സ്കൂട്ടറിനടുത്തെത്തി കണ്ണിൽ മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബിന്ദുവും മാലയിൽ പിടിച്ചിരുന്നെങ്കിലും വലിയ കഷണം മോഷ്ടാക്കൾ അപഹരിച്ചു. ഇവർ സ്കൂട്ടർ ഓടിച്ച് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോയി.

ബിന്ദുവിന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികൾ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലടക്കം പരിശോധന നടത്തി. ഈ സമയം ടിക്കറ്റ് എടുക്കാനെന്ന വ്യാജേന നിൽക്കുകയായിരുന്ന പ്രതികളെ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവച്ച്​ ഇവർ സഞ്ചരിച്ച സ്കൂട്ടർ പരിശോധിച്ചപ്പോൾ പൊടിച്ചെടുത്ത മാലയുടെ ഭാഗങ്ങളും മാറുന്നതിനുള്ള വസ്ത്രങ്ങളും വാഹനത്തിൽ നിന്ന് ലഭിച്ചു. തുടർന്ന് നാട്ടുകാർ ശാസ്​താംകോട്ട വിവരം അറിയിച്ചതോടെ പോലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദിക്കെതിരായ പഴയ ട്വീറ്റ് പിൻവലിക്കില്ല; പ്രതികരണവുമായി ഖുശ്ബു

Next Post

കറിവേപ്പില പൊടി വീട്ടിൽ‌ തന്നെ ഈസിയായി തയ്യാറാക്കാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കറിവേപ്പില പൊടി വീട്ടിൽ‌ തന്നെ ഈസിയായി തയ്യാറാക്കാം

കറിവേപ്പില പൊടി വീട്ടിൽ‌ തന്നെ ഈസിയായി തയ്യാറാക്കാം

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും മുഖത്തെ ചുളിവുകൾ മാറാനും ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം…

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും മുഖത്തെ ചുളിവുകൾ മാറാനും ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം...

ഇന്ത്യൻ അംബാസഡർക്കും ജീവനക്കാര്‍ക്കും ഭീഷണി; വാഷിങ്ടനിൽ ഖലിസ്ഥാൻ അനുകൂലികളുടെ പ്രകടനം

ഇന്ത്യൻ അംബാസഡർക്കും ജീവനക്കാര്‍ക്കും ഭീഷണി; വാഷിങ്ടനിൽ ഖലിസ്ഥാൻ അനുകൂലികളുടെ പ്രകടനം

‘രാജ്യത്തെ നിന്ദിച്ചു, സേനയോട് ബഹുമാനമില്ല; ജനാധിപത്യം ദുർബലമാക്കി’: വിമർശിച്ച് യോഗി

‘രാജ്യത്തെ നിന്ദിച്ചു, സേനയോട് ബഹുമാനമില്ല; ജനാധിപത്യം ദുർബലമാക്കി’: വിമർശിച്ച് യോഗി

മുടികൊഴിച്ചിലും താരനും അകറ്റാം ; പരീക്ഷിക്കാം ആറ് ഹെയർ പാക്കുകൾ

മുടികൊഴിച്ചിലും താരനും അകറ്റാം ; പരീക്ഷിക്കാം ആറ് ഹെയർ പാക്കുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021