തിരുവനന്തപുരം : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദൻ. ജനാധിപത്യ വിരുദ്ധത കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നതെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. ലക്ഷദ്വീപ് എം പിയെ അയോഗ്യനാക്കിയത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. ഏത് പാർട്ടി ഏത് നേതാവ് എന്ന് നോക്കിയല്ല സിപിഎം പ്രവർത്തിക്കുന്നത്. മനീഷ് സിസോദിയ, കവിത എന്നിവർക്ക് എതിരായ നിലപാടിൽ കോൺഗ്രസിന് പ്രതിഷേധമില്ല.
രാഹുലിന്റെ അയോഗ്യത മാത്രമാണ് കോൺഗ്രസിന് പ്രശ്നം. വയനാട് മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല പിന്തുണയ്ക്കുന്നത്. പക്ഷേ കോൺഗ്രസിന്റെ നിലപാട് ഏകപക്ഷീയമാണ്. വയനാട് തെരഞ്ഞെടുപ്പ് വന്നാൽ കോണ്ഗ്രസിനെ എതിർക്കുന്ന നിലപാട് ആയിരിക്കും സിപിഎം സ്വീകരിക്കുക. സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസ് അല്ല, ബിജെപി ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.