• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാർട്ടി പ്രസിഡന്‍റും മുതിർന്ന വനിത നേതാവും തുറന്ന പോരിൽ, പരസ്യമായി ഏറ്റുമുട്ടൽ; ബിജെപിക്ക് തീരാ തലവേദന

by Web Desk 06 - News Kerala 24
March 28, 2023 : 11:08 am
in Kerala, News
Reading Time: 1 min read
0
A A
0
പാർട്ടി പ്രസിഡന്‍റും മുതിർന്ന വനിത നേതാവും തുറന്ന പോരിൽ, പരസ്യമായി ഏറ്റുമുട്ടൽ; ബിജെപിക്ക് തീരാ തലവേദന

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാന ബിജെപിയിലെ ഭിന്നത വീണ്ടും മറനീക്കി പുറത്തേക്ക്. കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തൃശൂരിൽ കഴിഞ്ഞ ദിവസം നടത്തിയ പരസ്യ ഏറ്റുമുട്ടൽ പാർട്ടിയിൽ വരും നാളുകളിൽ ശക്തമാകുന്ന പോരിന്‍റെ തുടക്കമാണ്. ശോഭാ സുരേന്ദ്രനെ വേദിയിലിരുത്തിയുള്ള സുരേന്ദ്രന്‍റെ വിമർശനവും നയിച്ച സമരത്തിന്‍റെ കണക്ക് നിരത്തിയുള്ള ശോഭാ സുരേന്ദ്രൻറെ മറുപടിയും ആകസ്മികമായുണ്ടായതല്ല.

വലിയൊരിടവേളക്ക് ശേഷമായിരുന്നു സുരേന്ദ്രനും ശോഭയും ഒരു വേദിയിലെത്തിയത്. തൃശൂരിൽ നടക്കാനിരിക്കുന്ന വനിതാ സംഗമത്തിന്‍റെ സ്വാഗതസംഘ രൂപീകരണ വേദിയിൽ ഏറെനാളായുള്ള ഭിന്നത പരസ്യമായി പുറത്തേക്ക് വന്നത് മാത്രമായിരുന്നു. അടുത്തിടെ തൃശൂരിലെ അമിത് ഷായുടെ സമ്മേളന വേദിയിൽ പോലും വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന് ഇരിപ്പിടം നൽകിയിരുന്നില്ല. സുരേന്ദ്രൻ പ്രസിഡന്‍റായതിന് പിന്നാലെ കോർ കമ്മിറ്റിയിൽ നിന്ന് ശോഭയെ മാറ്റിയിരുന്നു.

അന്ന് മുതൽ തുടങ്ങിയതാണ് പോര്. പാർട്ടിയുമായി പലവട്ടം ഉടക്കി മാറി നിന്ന ശോഭ ഒടുവിൽ കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ ഇടയ്ക്ക് വീണ്ടും സജീവമായിരുന്നു. എന്നാൽ, പാർട്ടി പരിപാടികൾ സുരേന്ദ്രൻ നൽകുന്നില്ലെന്നാണ് ശോഭയുടെ തുടരുന്ന പരാതി. എന്നാൽ, ശോഭയ്ക്കാണ് നിസ്സഹകരണമെന്ന് നേതൃത്വം പറയുന്നു. ഏറെനാളായി ഭിന്നത വിട്ട് കൃഷ്ണദാസ് പക്ഷം സുരേന്ദ്രനൊപ്പം അനുനയ ലൈനിലാണ് നീങ്ങുന്നത്. എന്നാൽ തുടരുന്ന സുരേന്ദ്രൻ – ശോഭ തർക്കം പാർട്ടിക്ക് തലവേദന തന്നെയാണ്.

പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളെ ബിജെപിയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് തെരുവിൽ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകൾ പാർട്ടിയിലുണ്ടെന്നുള്ള പാര്‍ട്ടി പ്രസിഡന്‍റിന്‍റെ പരാമര്‍ശമാണ് ശോഭയെ ചൊടിപ്പിച്ചത്. പിന്നാലെ പ്രസംഗിച്ച ശോഭ,  ബിജെപിയിൽ സുരേന്ദ്രനോ ശോഭയോ എന്നത് വിഷയമേയല്ലെന്ന് വ്യക്തമാക്കി.

ഒരുപാട് ആളുകളുടെ ത്യാഗം കൊണ്ട് ഉണ്ടാക്കിയ പാർട്ടിയാണ് ബിജെപി. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തയാളാണ് താൻ. ഒരൽപം വേദന സഹിച്ചിട്ടാണെങ്കിലും പാർട്ടി പ്രവർത്തകയായി മുന്നോട്ട് പോകുമെന്നും കസേരകിട്ടിയാലും ഇല്ലെങ്കിലും പ്രവർത്തിക്കുമെന്നും കൂടുതൽ വിഷമിപ്പിക്കരുതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Next Post

ഇനി ചിരിയോർമ്മ, പ്രിയപ്പെട്ട ഇന്നസെന്റിന് വിടചൊല്ലി കലാകേരളം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഇന്നസെന്‍റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോ​ഗതി

ഇനി ചിരിയോർമ്മ, പ്രിയപ്പെട്ട ഇന്നസെന്റിന് വിടചൊല്ലി കലാകേരളം

ഭക്ഷണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഈ അഞ്ച് പ്രശ്നങ്ങള്‍ ഉണ്ടാകരുത്!

ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ സഹായിക്കുന്ന ഇരുമ്പ് അടങ്ങിയ നാല് ഭക്ഷണങ്ങൾ

നടി ആകാൻഷ ദുബൈയുടെ ദുരൂഹ മരണം, ഗായകനും സഹോദരനുമെതിരെ കേസ്

നടി ആകാൻഷ ദുബൈയുടെ ദുരൂഹ മരണം, ഗായകനും സഹോദരനുമെതിരെ കേസ്

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

18 വർഷത്തിനിടെ അരിക്കൊമ്പൻ തകർത്തത് 180 കെട്ടിടങ്ങൾ, നശിപ്പിച്ചത് ഏക്കറു കണക്കിന് സ്ഥലത്തെ കൃഷി

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

75 ലക്ഷത്തിന്‍റെ സ്ത്രീ ശക്തി SS-358 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021