ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സ്വയം അഴിമതി വിരുദ്ധനെന്ന് വിളിക്കുന്നത് മോദി നിർത്തണമെന്നായിരുന്നു ഖാർഗെയുടെ വിമർശനം. ഇതിനൊപ്പം ഖാർഗോ മോദിയോട് മൂന്നു ചോദ്യങ്ങളും ചോദിച്ചു. രാഹുൽഗാന്ധി ആവർത്തിച്ച ചോദ്യങ്ങൾ തന്നെയായിരുന്നു ഖാർഗെയും ഉയർത്തിയത്.
അദാനിയുടെ ഷെൽ കമ്പനിയിലെ 20,000കോടി ആരുടേതാണ്?, ലളിത് മോദി,നീരവ് മോദി,മെഹുൽ ചോസ്കി,വിജയ് മല്യ,ജികിൻ മെഹ്ത, തുടങ്ങിയവരുടേതാണോ? ഇത് നിങ്ങളുടെ അഴിമതിക്കാരനെ സംരക്ഷിക്കുന്ന പദ്ധതിയിലെ അംഗങ്ങൾ ആണോ?നിങ്ങളാണോ ഇതിന്റെ കൺവീനർ? -ഖാർഗെ ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങളുടെ കർണാടക സർക്കാരിന് മേൽ നാൽപ്പത് ശതമാനം കമ്മീഷനെന്ന് ആരോപിക്കുന്നത്? മേഘാലയിലെ ഒന്നാം നമ്പർ അഴിമതിയിൽ നിങ്ങളുടെ സർക്കാരിന് പങ്കില്ലേ?ചത്തീസ്ഗഢിലേയും രാജസ്ഥാനിലേയും അഴിമതികളിൽ ബിജെപി എംപിമാർക്ക് പങ്കില്ലേ എന്നും ഖാർഗോ ചോദിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതയിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ വിമര്‍ശിച്ച് നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു. ചില പാർട്ടികൾ അഴിമതിക്കാരനെ സംരിക്ഷിക്കുന്ന പദ്ധതി (ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ) തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോൾ ഒരേ വേദിയിൽ ഒത്തുചേരുകയാണ്. ഇന്ത്യ മഹത്തായ ഉയര്‍ച്ചകളിൽ നിൽക്കുമ്പോൾ, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികൾ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും മോദി പറഞ്ഞു. ദില്ലിയിലെ ഒരു പാർപ്പിട സമുച്ചയവും ബിജെപിയുടെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യവേ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യക്ക് ഭരണഘടനാ സ്ഥാപനങ്ങൾ നൽകിയ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് അവ ആക്രമണത്തിനിരയാകുന്നത്. അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അഴിമതിക്കാർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടിയെടുക്കുമ്പോൾ, ഏജൻസികൾ ആക്രമിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ഉണ്ടാകുന്നു. കോടതിയാണ് എതിര്‍ വിധി പറയുന്നതെങ്കിൽ അവയും ചോദ്യം ചെയ്യപ്പെടുന്നു. (അഴിമതി സംരക്ഷിക്കൽ പദ്ധതി) ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ നടത്താനാണ് ചില പാർട്ടികൾ ഒത്തുചേരുന്നതെന്ന് നിങ്ങൾ എല്ലാവരും കാണുന്നുണ്ടല്ലോ എന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഖാർഗെയുടെ രൂക്ഷ പ്രതികരണം വന്നിട്ടുള്ളത്.