റിയാദ്: സൗദി അറേബ്യയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റ് ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ 2,000 റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവന മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുകയും ഷോപ്പ് ഒരാഴ്ചത്തേക്ക് അടച്ചിടുകയും ചെയ്യും. രാജ്യത്തെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഈ നിയമം ബാധകമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളില്‍ പാലിക്കേണ്ട നിബന്ധനകള്‍ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പകര്‍ച്ചവ്യാധികളില്‍ നിന്ന് സുരക്ഷിതത്വം തെളിയിക്കാന്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. സ്റ്റെയിന്‍ലെസ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മിച്ച അംഗീകൃത നിലവാരമുള്ള ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റുകള്‍, തുണി ടവലുകള്‍ക്ക് പകരം ഉയര്‍ന്ന നിലവാരമുള്ള പേപ്പര്‍ ടവലുകള്‍ തുടങ്ങിയവ മാത്രമേ ഉപയോഗിക്കാവൂ.