വടകര: ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെന്ന പരാതിയിൽ യുവാവിനെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി ഒളവിലം പള്ളിക്കുനി വരയാലിൽ ജംഷീദിനെയാണ് (28) ചോമ്പാല എസ്.ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. കണ്ണൂർ കാവുമ്പടി തില്ലങ്കേരി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. നസീറ എന്ന പേരിൽ വാട്സ്ആപ് സന്ദേശമയച്ച് അശ്ലീല ചിത്രങ്ങൾ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.
ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മാഹി റെയിൽവേ സ്റ്റേഷനിലെത്തിച്ച യുവാവിനെ ബൈക്കിൽ കയറ്റി പള്ളൂരിലെ എ.ടി.എമ്മിൽ കൊണ്ടുവന്ന് അരലക്ഷം കൈക്കലാക്കിയെന്നാണ് പരാതി. പിന്നീട് ഫോൺപേ വഴി 11,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.