• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൃഗസ്നേഹികളുടെ ആവശ്യം, പിഎം 2 കാട്ടാനയെ തിരികെ കാട്ടില്‍ വിടാന്‍ വനംവകുപ്പ് ആലോചന; എതിര്‍ത്ത് ബത്തേരി എംഎല്‍എ

by Web Desk 06 - News Kerala 24
April 1, 2023 : 12:44 pm
0
A A
0
മൃഗസ്നേഹികളുടെ ആവശ്യം, പിഎം 2 കാട്ടാനയെ തിരികെ കാട്ടില്‍ വിടാന്‍ വനംവകുപ്പ് ആലോചന; എതിര്‍ത്ത് ബത്തേരി എംഎല്‍എ

വയനാട്: വയനാട് ബത്തേരിയിൽ നിന്നും പിടികൂടിയ പിഎം 2 കാട്ടാനയെ തിരികെ കാട്ടിൽ വിടാൻ വനംവകുപ്പ് ആലോചന തുടങ്ങി. മൃഗസ്നേഹികളുടെ ആവശ്യം പരിഗണിച്ച് ഇതിന്‍റെ സാധ്യത പരിശോധിക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. എന്നാൽ ആളെക്കൊല്ലിയായ ആനയെ തുറന്നുവിടാനാണ് തീരുമാനമെങ്കിൽ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ അറിയിച്ചു.

ബത്തേരി നഗരത്തെ വിറപ്പിച്ച പിഎം 2 എന്ന കാട്ടാനയെ ജനുവരി 9നാണ് വനംവകുപ്പ് അതിസാഹസികമായി മയക്കുവെടി വെച്ച് പിടികൂടിയത്. മുത്തങ്ങ ആനപന്തിയിൽ കൂട്ടിലടച്ച പന്തല്ലൂർ മഖ്ന 2 എന്ന പി എം 2 ഇപ്പോൾ മെരുങ്ങി തുടങ്ങി. ഇതിനിടെയാണ് ആനയെ തിരികെ കാട്ടിലേക്ക് വിടണമെന്ന ആവശ്യവുമായി മൃഗസ്നേഹികളും പരിസ്ഥിതി പ്രവർത്തകരും രംഗത്ത് എത്തിയത്. ചിലർ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണ് കാട്ടിലേക്ക് തുറന്നുവിടാനുള്ള സാധ്യത പരിശോധിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. പാലക്കാട് വൈൽഡ് ലൈഫ് സിസിഎഫ് ചെയർമാനായി അഞ്ചംഗ കമ്മിറ്റിയെയാണ് ഇതിനായി നിയോഗിച്ചത്.

ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്ങിന്റെ ഉത്തരവ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഒപ്പം പരിസ്ഥിതി സംഘടനാ പ്രവർത്തകരും സമിതിയിൽ അംഗങ്ങളാണ്. അരികൊമ്പൻ ദൗത്യത്തിന് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ തിരിച്ചടി മുന്നിൽ കണ്ട് കൂടിയാണ് സർക്കാർ നീക്കം. എന്നാൽ അക്രമകാരിയായ ആനയെ കാട്ടിലേക്ക് തിരികെ വിടാൻ തീരുമാനിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും വനംമന്ത്രിക്കും ഉടൻ പരാതി നൽകും.

ഗൂഡല്ലൂരിൽ രണ്ട് പേരെ കൊന്ന, നൂറിലേറെ വീടുകൾ തകർത്ത പിഎം 2വിനെ 2022 ഡിസംബറിൽ വനം വകുപ്പ് ആദ്യം പിടികൂടിയതാണ്. പിന്നീട് റേഡിയോ കോളർ ഘടിപ്പിച്ച് സത്യമംഗലം കാട്ടിൽ വിട്ടെങ്കിലും ജനവാസ മേഖലയിൽ തിരിച്ചെത്തി. കിലോ മീറ്ററുകൾ താണ്ടി അതിർത്തി കടന്ന് ബത്തേരിയിലെത്തിയതോടെ പിഎം 2 വീണ്ടും വനപാലകരുടെ പിടിയിലാവുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാവിക്കൊടിയെ അപമാനിച്ചെന്ന പരാതി: പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Next Post

വൈക്കത്തെ പെരിയാര്‍ സ്മാരകം; എട്ടു കോടി പ്രഖ്യാപിച്ച് തമിഴ്‌നാട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വൈക്കത്തെ പെരിയാര്‍ സ്മാരകം; എട്ടു കോടി പ്രഖ്യാപിച്ച് തമിഴ്‌നാട്

വൈക്കത്തെ പെരിയാര്‍ സ്മാരകം; എട്ടു കോടി പ്രഖ്യാപിച്ച് തമിഴ്‌നാട്

സാമ്പത്തിക കാര്യങ്ങളിലെ മാറ്റങ്ങൾ; ഏപ്രിൽ 1 മുതൽ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങൾ

സാമ്പത്തിക കാര്യങ്ങളിലെ മാറ്റങ്ങൾ; ഏപ്രിൽ 1 മുതൽ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങൾ

മുടികൊഴിച്ചിലും താരനും അലട്ടുന്നുണ്ടോ? ഇവ ഉപയോ​ഗിച്ചാൽ മതി

സവാള ഉപയോ​ഗിച്ചാൽ മുടികൊഴിച്ചിൽ കുറയുമോ?

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

ഭൂ നിയമ ഭേദഗതി ഓർഡിനൻസ്: ഏപ്രിൽ മൂന്നിന് ഇടുക്കിയിലെ ഹർത്താൽ എൽഡിഎഫ് പിൻവലിച്ചു

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍ : സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്ക് കൂട്ടി ; ഇനി 21 രൂപയും ജിഎസ്ടിയും

ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In