പാലക്കാട്: തൃത്താല മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനത്തിന് തുടക്കം കുറിച്ച് മന്ത്രി എംബി രാജേഷ്. പട്ടിത്തറ പഞ്ചായത്തിലെ പറക്കുളം സി.എസ് സ്‌പോര്‍ട്‌സ് ഹബ്ബിലെ നീന്തല്‍ക്കുളത്തിലാണ് പരിശീലനം നടക്കുന്നത്. നാലാം തീയതി വരെ ആദ്യ ബാച്ചിന്റെയും 25 മുതല്‍ 29 വരെ രണ്ടാമത്തെ ബാച്ചിന്റെയും പരിശീലനം നടക്കും. ആകെ 100 കുട്ടികള്‍ക്കാണ് പരിശീലനമെന്ന് എംബി രാജേഷ് അറിയിച്ചു. വരും വര്‍ഷങ്ങളില്‍ മറ്റ് പഞ്ചായത്തുകളിലേക്ക് കൂടി പരിശീലനം വ്യാപിപ്പിക്കുമെന്ന് എംബി രാജേഷ് പറഞ്ഞു.
”വീട്ടില്‍ കുളമുണ്ടായിട്ടും നീന്തല്‍ പഠിക്കാത്ത ഒരാളാണ് ഞാന്‍. അതിന്റെ കുറ്റബോധം കൊണ്ട് രണ്ട് മക്കളെയും നീന്തല്‍ പഠിപ്പിച്ചു. തൃത്താലയില്‍ എത്തിയപ്പോഴുണ്ടായ ഹൃദയഭേദകമായ അനുഭവമായിരുന്നു ഗോഖലെ സ്‌കൂളിലെ രണ്ട് കുട്ടികളുടെ മുങ്ങിമരണം. അന്നുറപ്പിച്ചതാണ് തൃത്താലയില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിന് സൗകര്യമൊരുക്കണമെന്ന്.”-മന്ത്രി രാജേഷ് പറഞ്ഞു.
എംബി രാജേഷിന്റെ കുറിപ്പ്: വീട്ടില്‍ കുളമുണ്ടായിട്ടും നീന്തല്‍ പഠിക്കാത്ത ഒരാളാണ് ഞാന്‍. അതിന്റെ കുറ്റബോധം കൊണ്ട് കൂടിയാണ് രണ്ട് മക്കളെയും നീന്തല്‍ പഠിപ്പിച്ചത്. തൃത്താലയില്‍ എത്തിയപ്പോഴുണ്ടായ ഹൃദയഭേദകമായ അനുഭവമായിരുന്നു ഗോഖലെ സ്‌കൂളിലെ രണ്ട് കുട്ടികളുടെ മുങ്ങിമരണം. അന്നുറപ്പിച്ചതാണ് തൃത്താലയില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിന് സൗകര്യമൊരുക്കണമെന്ന്.
എം.എല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ എന്‍ലൈറ്റ്- സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ആ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തി. വേനലവധി ആരംഭിച്ച ഇന്ന് മുതല്‍ യുവജനക്ഷേമ ബോര്‍ഡിന്റെ സഹായത്തോടെ നീന്തല്‍ പരിശീലനത്തിന് തുടക്കമായി. പട്ടിത്തറ പഞ്ചായത്തിലെ പറക്കുളം സി.എസ് സ്‌പോര്‍ട്‌സ് ഹബ്ബിലെ നീന്തല്‍ക്കുളത്തിലാണ് പരിശീലനം. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 4 വരെ ആദ്യ ബാച്ചിന്റെയും ഏപ്രില്‍ 25 മുതല്‍ 29 വരെ രണ്ടാമത്തെ ബാച്ചിന്റെയും പരിശീലനം നടക്കും. ആകെ 100 കുട്ടികള്‍ക്കാണ് പരിശീലനം. പരിശീലകരായ പ്രസീത, ടര്‍ബു, വിഷ്ണു, ഹരികൃഷ്ണന്‍ എന്നിവരാണ് പരിശീലകര്‍. നീന്തല്‍ പഠനത്തിനായ് സി എസ് സ്‌പോര്‍ട്‌സ് ഹബ്ബിലെ നീന്തല്‍ക്കുളം വിട്ടുനല്‍കിയ സൈനുദ്ദീനോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. വരും വര്‍ഷങ്ങളില്‍ മറ്റ് പഞ്ചായത്തുകളിലേക്ക് കൂടി പരിശീലനം വ്യാപിപ്പിക്കും.