• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മമ്മൂട്ടിയെ എഡിറ്റിങ് പഠിപ്പിക്കുന്ന ഈ കുട്ടി ആരാണെന്നറിയാമോ? വൈറലായി വിഡിയോ

by Web Desk 04 - News Kerala 24
April 2, 2023 : 6:13 am
0
A A
0
മമ്മൂട്ടിയെ എഡിറ്റിങ് പഠിപ്പിക്കുന്ന ഈ കുട്ടി ആരാണെന്നറിയാമോ? വൈറലായി വിഡിയോ

കുട്ടികളുമായി ചേരുമ്പോൾ ഒരു പ്രത്യേക വൈബാണ് മെഗാസ്റ്റാർ മമ്മൂട്ടിക്ക്. ഒരുകാലത്ത് മലയാള സിനിമയുടെ വിജയ ഫോർമുലകളിലൊന്നായിരുന്നല്ലോ മമ്മൂട്ടിയും കുട്ടിയും പെട്ടിയും. ഇപ്പോൾ ഇതെല്ലാം പറയാൻ കാരണം ഒരു ലൊക്കേഷൻ വിഡിയോയാണ്. സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന വിഡിയോയിൽ ഒരു കുട്ടി മമ്മൂട്ടിക്ക് മൊബൈലിൽ എന്തോ പഠിപ്പിച്ച് കൊടുക്കുന്നതായാണുള്ളത്.

‘കാതൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സംവിധായകൻ ജിയോ ബേബിയുടെ മകൻ മ്യൂസിക്കിനൊപ്പം സമയം ചെലവഴിക്കുകയാണ് മെഗാസ്റ്റാർ എന്നാണ് വിഡിയോ പങ്കുവച്ചവർ പറയുന്നത്. ‘ഇത് മ്യൂസിക്, ജിയോ (ഡയറക്ടർ ജിയോ ബേബി) ചേട്ടന്റെ മകൻ. കാതലിൽ സ്കൂൾ ഒഴിവുള്ളപ്പോൾ സജീവമാകുന്ന അസിസ്റ്റന്റ് ഡയറക്ടർ ആണ് മ്യൂസിക്. ജിയോ ചേട്ടന്റെ മൊബൈലിൽ ‘മ്യൂസി’വിഡിയോ എഡിറ്റ് ചെയ്യാറുള്ള പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് ആണ്’ എന്ന കാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്. മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍ ആയ അഭിജിത്ത് ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അച്ഛന്‍ ജിയോ ബേബിയുടെ ഫോണിലുള്ള വിഡിയോ എഡിറ്റിങ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് മ്യൂസിക്. ഇത് സാകൂതം ശ്രദ്ധിക്കുന്ന മമ്മൂട്ടി ഇടയ്ക്ക് കുട്ടിയോട് സംശയങ്ങളും ചോദിക്കുന്നുണ്ട്. ഇതില്‍ വിഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണെന്നാണ് മമ്മൂട്ടി ചോദിക്കുന്ന ഒരു സംശയം. കുട്ടി അത് വിശദീകരിക്കുന്നുമുണ്ട്.

‘റോഷാക്കിന്’ ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ.’ മമ്മൂട്ടി നായകനായെത്തുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍. ചിത്രം റിലീസിനൊരുങ്ങുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ജനാധിപത്യം ബന്ധനത്തിൽ’; 10 മാസത്തിനുശേഷം ജയിൽ മോചിതനായി നവജ്യോത് സിദ്ദു

Next Post

അഞ്ചംഗ കുടുംബം വിഷം കഴിച്ചു, ദമ്പതികൾ മരിച്ചു,കുഞ്ഞുങ്ങൾ ചികിത്സയിൽ; പിന്നിൽ ബ്ലേഡ് മാഫിയയെന്ന് ആരോപണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അഞ്ചംഗ കുടുംബം വിഷം കഴിച്ചു, ദമ്പതികൾ മരിച്ചു,കുഞ്ഞുങ്ങൾ ചികിത്സയിൽ; പിന്നിൽ ബ്ലേഡ് മാഫിയയെന്ന് ആരോപണം

അഞ്ചംഗ കുടുംബം വിഷം കഴിച്ചു, ദമ്പതികൾ മരിച്ചു,കുഞ്ഞുങ്ങൾ ചികിത്സയിൽ; പിന്നിൽ ബ്ലേഡ് മാഫിയയെന്ന് ആരോപണം

ബിഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം, നിരവധിപ്പേർക്ക് പരിക്ക്

ബിഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം, നിരവധിപ്പേർക്ക് പരിക്ക്

‘ശുദ്ധജലത്തില്‍ ശുചിമുറി മാലിന്യം കലരും’; സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരെ തോട്ടം തൊഴിലാളി സമരം

'ശുദ്ധജലത്തില്‍ ശുചിമുറി മാലിന്യം കലരും'; സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരെ തോട്ടം തൊഴിലാളി സമരം

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

അരിക്കൊമ്പൻ: സുരക്ഷ കൂട്ടാൻ വനം വകുപ്പ്; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

വാഹന മോഷണം പതിവ്, പ്രിയം സ്പ്ലെൻഡർ ബൈക്കുകൾ; കുട്ടിക്കള്ളൻമാരുടെ ഏഴംഗ സംഘം പിടിയിൽ

വാഹന മോഷണം പതിവ്, പ്രിയം സ്പ്ലെൻഡർ ബൈക്കുകൾ; കുട്ടിക്കള്ളൻമാരുടെ ഏഴംഗ സംഘം പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In