മുംബൈ : വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,150ന് താഴെയെത്തി. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്സ് 392 പോയന്റ് നഷ്ടത്തില്‍ 60,843ലും നിഫ്റ്റി 114 പോയന്റ് താഴ്ന്ന് 18,143ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. സിപ്ല, ഐഒസി, എല്‍ആന്‍ഡ്ടി, ടൈറ്റാന്‍, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്.