• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാകിസ്ഥാനിലേക്ക് പോ..ആക്രോശം, മോചന ദ്രവ്യമായി 2 ലക്ഷം ആവശ്യപ്പെട്ടു; യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

by Web Desk 06 - News Kerala 24
April 2, 2023 : 12:10 pm
in News, World
Reading Time: 1 min read
0
A A
0
പാകിസ്ഥാനിലേക്ക് പോ..ആക്രോശം, മോചന ദ്രവ്യമായി 2 ലക്ഷം ആവശ്യപ്പെട്ടു; യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ബെംഗലൂരു: കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് തീവ്രഹിന്ദു സംഘടനാ പ്രവർത്തകരുടെ മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ചർച്ചയാകുന്നു. രാമനഗര ജില്ലയിലെ സാത്തന്നൂരിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സാത്തന്നൂർ സ്വദേശിയായ ഇദ്രിസ് പാഷ എന്ന യുവാവാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാളെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകൻ പുനീത് കാരെഹള്ളി എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റ് ആളുകൾക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കർണാടകയിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പശുക്കടത്ത് ആരോപിച്ച് കൊലപാതകം. പാഷയുടെ ബന്ധുക്കൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് പൊലീസ് നടപടിയെടുത്തതെന്നും ആരോപണമുണ്ട്.

മാർച്ച് 31 ന് രാത്രി പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്നു ഇദ്രിസ് പാഷ. ഹൈവേയിൽ വെച്ച് പുനീത് കാരെഹള്ളിയും സംഘവും ഈ വാഹനം തടഞ്ഞു.  പശുക്കളെ അറുക്കാൻ കൊണ്ടുപോവുകയാണെന്ന് ഇവർ ആരോപിച്ചു. എന്തിനാണ് പശുക്കളെ കൊണ്ടുപോകുന്നതെന്ന്
സംഘം ചോദിച്ചു. പശുക്കളെ കൊണ്ടുപോകാൻ എല്ലാവിധ അനുമതിയും ഉണ്ടെന്നും വാഹനം തടയരുതെന്നും ഇദ്രിസ് പാഷ ഇവരോട് അപേക്ഷിച്ചു. എന്നാൽ ലോറി തടഞ്ഞ് ഡോർ തുറന്ന സം​ഘം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ദൃശ്യങ്ങൾ പ്രചരിച്ച തൊട്ടടുത്ത ദിവസമാണ് ഇദ്രിസ് പാഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഘം വാഹനം തടഞ്ഞ ഒരുകിലോമീറ്റർ അപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വിഡിയോ ചിത്രീകരിച്ച ശേഷം സംഘം ഇദ്രിസ് പാഷയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് നി​ഗമനം. പാകിസ്ഥാനിലേക്ക് പോ എന്ന് ഇദ്രിസ് പാഷയോട് സംഘം ആക്രോശിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം.  ഇദ്രിസ് പാഷയെ ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇദ്രിസ് പാഷയുടെ മൃതദേഹവുമായി ബന്ധുക്കൾ സാത്തന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇദ്രിസ് പാഷയെ വിട്ടുകിട്ടാൻ രണ്ട് ലക്ഷം രൂപ മോചന ദ്രവ്യമായി അക്രമി സംഘം ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിച്ചു. രണ്ട് ലക്ഷം തന്നില്ലെങ്കില്‍ പാഷയെ കൊലപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയെന്നും കുടുംബം ആരോപിച്ചു. ഇതേ തുടർന്നാണ് പുനീത് കാരെഹള്ളിക്ക് എതിരെ പൊലീസ് കേസെടുത്തത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് ജാ​ഗ്രത ശക്തമാക്കി. കന്നുകാലി വ്യാപാരിയായ ഇ​ദ്രീസ് സാത്തനൂരിലെ പ്രാദേശിക ചന്തയിൽനിന്ന് കന്നുകാലികളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം: കാരണങ്ങൾ ചൂണ്ടിക്കാട്ടി അ​ഗ്നിശമന സേന റിപ്പോർട്ട് നൽകി

Next Post

ആരോഗ്യവകുപ്പിൽ ഡോക്ടർമാർക്കടക്കം പിൻവാതിൽ നിയമനം; ആയുഷ് മിഷനടക്കം പരാതി നൽകുമെന്ന് പികെ ഫിറോസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആരോഗ്യവകുപ്പിൽ ഡോക്ടർമാർക്കടക്കം പിൻവാതിൽ നിയമനം; ആയുഷ് മിഷനടക്കം പരാതി നൽകുമെന്ന് പികെ ഫിറോസ്

ആരോഗ്യവകുപ്പിൽ ഡോക്ടർമാർക്കടക്കം പിൻവാതിൽ നിയമനം; ആയുഷ് മിഷനടക്കം പരാതി നൽകുമെന്ന് പികെ ഫിറോസ്

അദാനിയും മോദിയും ഒന്നാണ്, അതിസമ്പന്നനാക്കിയത് കേന്ദ്ര നയങ്ങൾ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം ,യുഡിഎഫ് രാജ്ഭവന്‍ സത്യഗ്രഹം ഏപ്രില്‍ 5ന്

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

ഗുജറാത്ത് കലാപം: കൊലപാതകം, കൂട്ടബലാത്സം​ഗമടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

മോദി പരാമര്‍ശത്തിലെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും,സൂറത്ത് കോടതിയില്‍ നേരിട്ട് ഹാജരാകും

‘ഒരു പരാതിയുമുണ്ടായിട്ടില്ല’, സിപിഐയെ തള്ളി മന്ത്രി വി എൻ വാസവൻ

'ഒരു പരാതിയുമുണ്ടായിട്ടില്ല', സിപിഐയെ തള്ളി മന്ത്രി വി എൻ വാസവൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021