തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കുന്നതിനായി കേരളം സമര്‍പ്പിച്ച ഫ്ളോട്ടില്‍ ജഗദ്ഗുരു ആദി ശംകരാചാര്യരുടെ വിഗ്രഹം ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അംഗീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ തന്ത്രി മണ്ഡലം പ്രതിഷേധിച്ചു. കേരളത്തില്‍ ജനിച്ച് അദ്വെെത ആചാര്യനെന്ന നിലയില്‍ ലോകത്തിനാകെ ആചാര്യനായി മാറിയ ആദി ശംകരാചാര്യ സ്വാമികളുടെ മഹത്വം അംഗീകരിക്കാന്‍ കേരള സര്‍ക്കാര്‍ വിമുഖത കാട്ടിയ വിഷയത്തില്‍ കേരളത്തിലെ ആചാര്യ സമൂഹത്തിന്റെ പ്രതിഷേധം തന്ത്രി മണ്ഡലം അറിയിക്കുന്നു.