• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരം ഡിസിസിയിൽ കയ്യാങ്കളി; തമ്പാനൂർ സതീഷും തരൂരിന്റെ സ്റ്റാഫും തമ്മിൽ വാക്കേറ്റം

by Web Desk 04 - News Kerala 24
April 2, 2023 : 5:44 pm
in Kerala, News
0
A A
0
തിരുവനന്തപുരം ഡിസിസിയിൽ കയ്യാങ്കളി; തമ്പാനൂർ സതീഷും തരൂരിന്റെ സ്റ്റാഫും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം∙ തിരുവനന്തപുരം ഡിസിസിയിൽ കോൺഗ്രസ്സുകാർ തമ്മിൽ കയ്യാങ്കളി. ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും തിരുവനന്തപുരം എംപി ശശി തരൂരിന്റെ സ്റ്റാഫും തമ്മിൽ വാക്കേറ്റമുണ്ടായി. തരൂരിന്റെ പിഎ ഉൾപ്പെടെ കയ്യേറ്റം ചെയ്തെന്ന് തമ്പാനൂർ സതീഷ് ആരോപിച്ചു. നിയോജക മണ്ഡലം യോഗം നടക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഡിസിസി ഓഫിസിൽ സംഭവം നടന്നത്.ശശി തരൂരിന്റെ ഒപ്പമെത്തിയവരെ യോഗത്തിൽ പങ്കെടുപ്പിക്കാനാകില്ലെന്ന ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷിന്റെ നിലപാടാണ് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായതെന്നാണ് വിവരം. ശശി തരൂരിനെ ജനങ്ങളിൽനിന്ന് അകറ്റുന്നത് അദ്ദേഹത്തിന്റെ സ്റ്റാഫാണെന്ന് ആരോപണം ഉയർത്തിയാണ് യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്ന് ഇവരെ തടയണമെന്ന നിലപാട് സതീഷ് കൈക്കൊണ്ടത്. യോഗത്തിനുശേഷം ഇതേക്കുറിച്ച് ചോദിക്കാൻ തരൂരിന്റെ പിഎ ഉൾപ്പെടെയുള്ളവർ എത്തിയതോടെയാണ് സംഘർഷമുണ്ടായതെന്ന് തമ്പാനൂർ സതീഷ് പറഞ്ഞു.

‘‘ആ യോഗത്തിൽ എന്റെയടുത്ത് പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്റ് മോഹൻരാജാണ് ഇരുന്നത്. തരൂർ വരുമ്പോൾ 15 ഗുണ്ടകളെയുംകൊണ്ട് വരാറുണ്ട്. അവരെയൊന്നും യോഗത്തിൽ ഇരുത്താൻ പറ്റില്ലെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അവരെ പുറത്തിറക്കി നിർത്തണമെന്നും പറഞ്ഞു. കാരണം, അവരാണ് ആളുകളെ കാണുന്നതിൽനിന്ന് അദ്ദേഹത്തെ തടയുന്നത്. ജനങ്ങളിൽ നിന്ന് അകറ്റുന്നതും അവർ തന്നെ. അതുകൊണ്ട് ഒരു കാരണവശാലും യോഗത്തിൽ പങ്കെടുപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞു’ – തമ്പാനൂർ സതീഷ് മനോരമ ന്യൂസിനോടു പറഞ്ഞു.

‘‘അദ്ദേഹം ഇക്കാര്യം തരൂരിനോടു പറയുന്നതു കേട്ടു. പിന്നീട് മൊബൈലിൽ എന്തോ കുത്തിക്കുറിക്കുന്നതും കണ്ടു. അത് എന്താണെന്ന് നമുക്കറിയില്ല. ഞാൻ യോഗം കഴിഞ്ഞ് ഇറങ്ങിവന്നപ്പോൾ പ്രവീൺ എന്ന സ്റ്റാഫിന്റെ നേതൃത്വത്തിൽ എട്ടു പത്തു ഗുണ്ടകൾ വളരെ ആസൂത്രിതമായി എന്നെ വളഞ്ഞ് കയ്യേറ്റം ചെയ്തു.’ – സതീഷ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബോക്സിങ് റിങില്‍ അപകടം; മലയാളി വിദ്യാര്‍ത്ഥി യു.കെയില്‍ മരിച്ചു

Next Post

തൃശൂരിലെ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത, 4 പേർ ചികിത്സയിൽ;വീട്ടിലുണ്ടായിട്ടും ഭക്ഷണം കഴിച്ചില്ലെന്ന് മകന്റെ മൊഴി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തൃശൂരിലെ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത, 4 പേർ ചികിത്സയിൽ;വീട്ടിലുണ്ടായിട്ടും ഭക്ഷണം കഴിച്ചില്ലെന്ന് മകന്റെ മൊഴി

തൃശൂരിലെ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത, 4 പേർ ചികിത്സയിൽ;വീട്ടിലുണ്ടായിട്ടും ഭക്ഷണം കഴിച്ചില്ലെന്ന് മകന്റെ മൊഴി

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ലൈംഗികചൂഷണം, സ്വർണാഭരണങ്ങൾ തട്ടിയെടുക്കും; യുവാവ് പിടിയിൽ

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ലൈംഗികചൂഷണം, സ്വർണാഭരണങ്ങൾ തട്ടിയെടുക്കും; യുവാവ് പിടിയിൽ

രാജ്യത്തെ തൊഴിലില്ലായ്‌‌മ നിരക്ക്‌ 7.8 ശതമാനമായി ഉയർന്നു

രാജ്യത്തെ തൊഴിലില്ലായ്‌‌മ നിരക്ക്‌ 7.8 ശതമാനമായി ഉയർന്നു

വീട്ടുനികുതി അടച്ചില്ല, സോഫ ജപ്‌തി ചെയ്‌തു

വീട്ടുനികുതി അടച്ചില്ല, സോഫ ജപ്‌തി ചെയ്‌തു

‘മോദി’ പരാമർശത്തിൽ തടവുശിക്ഷ: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും, നേരിട്ട് ഹാജരാകും

‘മോദി’ പരാമർശത്തിൽ തടവുശിക്ഷ: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും, നേരിട്ട് ഹാജരാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021