ഉപഭോക്താക്കൾക്ക് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐ പി പിബി) സേവനങ്ങൾ ഇനിമുതൽ വാട്‌സ് ആപ്പ് വഴിയും ലഭിക്കും. ഐ പി പി ബി എയർടല്ലുമായി ചേർന്നാണ് വാട്‌സ്ആപ്പ് സേവനങ്ങൾ ലഭ്യമാക്കുമെന്ന പുതിയ പ്രഖ്യാപനം നടത്തിയത്. വാട്‌സ്ആപ്പ് സേവനങ്ങൾകൂടി നിലവിൽ വരുന്നത് ഉപഭോക്താക്കൾക്ക് അവരുടെ വിരൽത്തുമ്പിൽ ബാങ്കിൽ സേവനങ്ങൾ ലഭ്യമാക്കും. രാജ്യത്തിന്‍റെ ഗ്രാമീണ മേഖലകളിൽക്കൂടി ബാങ്കിംഗ് സേവനങ്ങൾ എത്തുന്നതോടെ സർക്കാരിന്‍റെ ഡിജിറ്റൽ ഇന്ത്യാ ദൗത്യം കൂടുതൽ വിപുലമാവുകയും ചെയ്യും. പൗരന്മാർക്ക് അവരുടെ പ്രാദേശിക ഭാഷയിൽ ഡിജിറ്റൽ, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കും.
വിവിധ പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തുന്നതോടെ എയർടെൽ – ഐ പി പി ബി വാട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളിലൂടെ, പ്രത്യേകിച്ച് ഗ്രാമീണർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ചെറുപട്ടണങ്ങളിലും 2, 3 ടയർ നഗരങ്ങളിലുമുള്ള ബാങ്കിന്റെ ഉപഭോക്താക്കൾക്ക് പ്രതിമാസം 250 ദശലക്ഷം സന്ദേശങ്ങൾ എത്തിക്കുന്നതിനായി എയർടെൽ ഇതോടകം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വാട്‌സ്ആപ്പ് സേവനങ്ങൾ കൂടി ലഭ്യമാക്കുന്നതോടെ ഉപയോക്താക്കൾക്ക് കാര്യങ്ങൾ കുറെക്കൂടി എളുപ്പമാകും.
ഭാരതി എയർടെല്ലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും സാങ്കേതിക വിദ്യയാൽ നയിക്കപ്പെടുന്ന സാമ്പത്തിക സേവനങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്നും മികച്ച സാമ്പത്തിക സേവനങ്ങൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും, ഭാരതി എയർടെല്ലുമായുള്ള പങ്കാളിത്തത്തോടെ ഭാവിയിൽ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്താക്കൾക്കായി ലഭ്യാമാക്കുമെന്നും ഐ പി പി ബി സി ജി എം ഗുർശരൺ റായ് പറഞ്ഞു.
ഐ പി പി ബിക്ക് ഡൽഹിയിൽ 4.51 ലക്ഷം അക്കൗണ്ടുകളുണ്ട്. എയർടെൽ-ഐ പി പി ബിയുമായി ചേർന്ന് പ്രാദേശിക ഭാഷകളിൽ വാട്‌സ് ആപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ , ഉപഭോക്താവിന് ബാങ്ക് അധികൃതരുമായി തത്സമയ സംവേദനം സാധ്യമാകുക മാത്രമല്ല, ഉപയോക്താവിന്‍റെ സംശയങ്ങൾക്ക് ഉടനടിപരിഹാരം കാണാനും കഴിയും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഉപഭോക്താക്കൾക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന നിലവിലുള്ള എസ് എം എസ് സൗകര്യത്തിന് പുറമെ, വാട്‌സ്ആപ്പ് സന്ദേശവും, വോയ്സ് കമ്മ്യൂണിക്കേഷനും കൂടി പ്രാബല്യത്തിൽ വരുന്നതോട മൊബൈൽ ക്ലിക്കിലൂടെ ബാങ്കും ഉപഭോക്താക്കളും തമ്മിൽ കൂടുതൽ കാര്യക്ഷമമായ ആശയവിനിമയം സാധ്യമാകും.
രാജ്യത്തെ ടയർ-2, 3 നഗരങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിൽ ഗണ്യമായ സംഭാവന നൽകുന്നതിന് ഐ പി പി ബിയുമായുള്ള ബന്ധം തുടരുന്നതിൽ സന്തോഷമുണ്ടെന്നും എയർടെൽ ഐക്യു, ബിസിനസ് ഹെഡ്, അഭിഷേക് ബിസ്വാൾ പറഞ്ഞു.