വാർത്താ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചയാവുകയാണ് അംബാനി കുടുംബം സംഘടിപ്പിച്ച നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖർ വെളളിയാഴ്ച സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ വിരുന്നില്‍ വിളമ്പിയ ഒരു പലഹാരം സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയാവുകയാണ്. അംബാനിയുടെ പാർട്ടിയിൽ ടിഷ്യൂ പേപ്പറുകൾക്ക് പകരം 500 രൂപ നോട്ടുകൾ നൽകുന്നു എന്ന കുറിപ്പോടെയാണ് പലഹാരത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചത്. ഇത് ആകാംക്ഷക്കൊപ്പം തന്നെ വലിയ വിമർശനവും സൃഷ്ടിച്ചിരുന്നു.
എന്നാൽ പലഹാരത്തിനോടൊപ്പം നൽകിയത് 500 രൂപ നോട്ടുകളായിരുന്നില്ല. ഫാൻസി നോട്ടുകളായിരുന്നു. ദൗലത് കീ ചാട്ട് എന്നാണ് ഈ പലഹാരത്തിന്റെ പേര്. പാലിന്‍റെ പതയിലാണ് ഇത് ഉണ്ടാക്കുന്നത്. സമ്പന്നതയെ സൂചിപ്പിക്കുന്ന വിഭവമാണിത്. ഫാന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ചാണ് ഇത് വിളമ്പുന്നത്. അംബാനിയുടെ വിരുന്നിലും 500 രൂപയുടെ ഫാന്‍സി നോട്ടുകളാല്‍ അലങ്കരിച്ചാണ് ദൗലത് കീ ചാട്ട് വിളമ്പിയത്.