കൊട്ടാരക്കര: കടം ചോദിച്ചതിന്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് എറണാകുളത്ത് ഇതര സംസ്ഥാനക്കാരന്റെ തലയടിച്ചു പൊട്ടിച്ചു. കൊട്ടാരക്കര സ്വദേശി സജി, പരിചയക്കാരനായ നാഗർകോവിൽ സ്വദേശി ആന്റണി രാജുവിനോട് 10 രൂപ കടം ചോദിച്ചതാണ് തർക്കത്തിന് കാരണമായത്. പണം ലഭിക്കാത്ത ദേഷ്യത്തിൽ സജി, ആന്‍റണി രാജുവിനെ ആക്രമിക്കുകയായിരുന്നു. ഇരുവരെയും പോലീസെത്തി കസ്റ്റഡിയിലെടുത്തു. ആന്റണിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫെബ്രുവരി മാസത്തില്‍ കടം വീട്ടാന്‍ വഴിയില്ലാചെ പെയിന്‍റിംഗ് തൊഴിലാളി വൃക്ക വില്‍പനയ്ക്കുണ്ടെന്ന് പരസ്യവുമായി പോസ്റ്റര്‍ ഒട്ടിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ സജിയാണ് കടം കയറി ഇത്തരമൊരു പരസ്യവുമായി എത്തിയത്. 11 ലക്ഷം രൂപയുടെ കടമാണ് സജിക്കുള്ളത്. ഇത് വീട്ടിത്തീര്‍ക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതാണ് ഇത്തരമൊരു പരസ്യം ചെയ്യാന്‍ സജിയെ പ്രേരിപ്പിച്ചത്. കാല്‍ നൂറ്റാണ്ടിലേറെ കാലമായി വാടകയ്ക്ക് താമസിക്കുന്ന സജിയും കുടുംബവും ഒന്നര വര്‍ഷം മുമ്പാണ് പത്ത് സെന്‍റ് സ്ഥലം വാങ്ങിയത്. മേല്‍ക്കൂരയില്‍ ആസ്ബസ്റ്റോസിട്ട് വീടും കെട്ടി. പക്ഷേ, കയ്യിലുള്ള പണവും കടം വാങ്ങിയുമൊക്കെയാണ് സ്ഥലം വാങ്ങിയതും വീട് തട്ടിക്കൂട്ടിയതും.
പക്ഷേ, പിന്നീട് കടം വീട്ടാന്‍ പോലുമാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്. നോട്ട് നിരോധനവും കൊവിഡും ജോലിയില്ലാതാക്കിയതും ബി. കോം കഴിഞ്ഞ രണ്ടു മക്കള്‍ക്ക് ആറായിരം രൂപ മാത്രം ശമ്പളമുള്ള ജോലിയായതും വലിയ പ്രതിസന്ധിയായി. ഒപ്പം രണ്ടു തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സാ ചെലവും കൂടെ വന്നതോടെ സജി കടത്തില്‍ മുങ്ങി. ഇതാണ് വൃക്ക വില്‍പ്പനയുടെ വഴി തേടാന്‍ കാരണണമെന്ന് സജി പ്രതികരിക്കുന്നത്. തീരുമാനത്തിന് വീട്ടുകാരുടെ പിന്തുണ ഇല്ലെന്നും സജി വിശദമാക്കിയിരുന്നു.