• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പന്ത്രണ്ടാം ക്ലാസ് ചരിത്രപുസ്തകത്തിൽ നിന്ന് ‘മു​ഗൾസാമ്രാജ്യം’ പുറത്ത്; സിലബസ് പരിഷ്കരിച്ച് എൻസിഇആർടി

by Web Desk 06 - News Kerala 24
April 4, 2023 : 10:50 am
in India, Kerala, News
Reading Time: 1 min read
0
A A
0
പന്ത്രണ്ടാം ക്ലാസ് ചരിത്രപുസ്തകത്തിൽ നിന്ന് ‘മു​ഗൾസാമ്രാജ്യം’ പുറത്ത്; സിലബസ് പരിഷ്കരിച്ച് എൻസിഇആർടി

ദില്ലി: മു​ഗൾ സാമ്രാജ്യ‌ത്തെക്കുറിച്ചുള്ള പാഠ്യഭാ​ഗങ്ങൾ ഇനി സിബിഎസ്ഇ 12ാം ക്ലാസ് സിലബസിൽ ഉണ്ടാവില്ല. പന്ത്രണ്ടാംക്ലാസിലെ ചരിത്രപാഠപുസ്തകം ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി’- പാർട്ട് രണ്ടിലെ മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങളാണ് സിലബസിൽ നിന്ന് നീക്കിയത്. എൻസിഇആർടി പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചതിന്റെ ഭാ​ഗമായാണ് മാറ്റം.

10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എൻസിഇആർടി പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും മാറ്റം ബാധകമായിരിക്കും. അടുത്ത അധ്യയനവർഷം മുതലാണ് പുതി‌യ സിലബസ് പ്രാബല്യത്തിൽ വരിക. പന്ത്രണ്ടാംക്ലാസിലെ ചരിത്രപാഠപുസ്തകം ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററിയിലെ ‘കിങ്‌സ് ആൻഡ് ക്രോണിക്കിൾസ്’; ‘ദി മുഗൾ കോർട്ട്‌സ്’ എന്നീ അധ്യായങ്ങളാണ് ഒഴിവാക്കിയത്. പന്ത്രണ്ടാംക്ലാസിലെ പൊളിറ്റിക്കൽ സ‌യൻസ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. ‘അമേരിക്കൻ ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്സ്’, ‘കോൾഡ് വാർ ഇറ’ എന്നീ രണ്ട് അധ്യായങ്ങളാണ് ഒഴിവാക്കി‌ത്. പന്ത്രണ്ടാം ക്ലാസിലെ ‘ഇന്ത്യൻ പൊളിറ്റിക്സ് ആഫ്റ്റർ ഇൻഡിപെൻഡൻസ്’ എന്ന പുസ്തകത്തിൽനിന്ന് ‘റൈസ് ഓഫ് പോപ്പുലർ മൂവ്‌മെന്റ്‌സ്, ‘ഇറ ഓഫ് വൺ പാർട്ടി ഡോമിനൻസ്’ എന്നീ രണ്ട് അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദി പുസ്തകങ്ങളിൽനിന്ന്‌ ചില കവിതകളും ഖണ്ഡികകളും ഒഴിവാക്കിയിട്ടുണ്ട്.

പത്താംക്ളാസിലെ ‘ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്’ പുസ്തകത്തിൽനിന്ന് ‘ഡെമോക്രസി ആൻഡ് ഡൈവേഴ്‌സിറ്റി’, ‘പോപ്പുലർ സ്ട്രഗിൾസ് ആൻഡ് മൂവ്‌മെന്റ്‌സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ എന്നീ അധ്യായങ്ങളും ഒഴിവാക്കി. ‘തീംസ് ഇൻ വേൾഡ് ഹിസ്റ്ററി’ എന്ന പതിനൊന്നാം ക്ലാസിലെ പുസ്തകത്തിൽനിന്ന് ‘സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്’, ‘ക്ലാഷ് ഓഫ് കൾച്ചേഴ്‌സ്’, ‘ഇൻഡസ്ട്രിയൽ റെവലൂഷൻ’ തുടങ്ങിയ അധ്യായങ്ങളും നീക്കി.

മുഗൾ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നേരത്തേ സിബിഎസ്ഇയും ഒഴിവാക്കിയിരുന്നു. ഇസ്‌ലാമിക ചരിത്രം സംബന്ധിച്ച‘സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്’ എന്ന പാഠഭാഗവും പതിനൊന്നാംക്ലാസിലെ സിലബസിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം സിബിഎസ്ഇ ഒഴിവാക്കിയിരുന്നു. സിബിഎസ്ഇ സ്കൂളുകൾക്ക് പുറമേ ചിലയിടങ്ങളിൽ സ്റ്റേറ്റ് ബോർഡ് സ്കൂളുകളും പിന്തു‌ടരുന്നത് എൻസിഇആർടി സിലബസാണ്. മറ്റ് വിഷയങ്ങളിലെ പാഠപുസ്തകങ്ങളിലോ മറ്റ് ക്ലാസുകളിലോ സമാന പാഠഭാ​ഗങ്ങൾ ഉള്ളതിനാലാണ് പുതി‌യ സിലബസിൽ പലതും ഒഴിവാക്കിയിരിക്കുന്നതെന്നാണ് എൻസിഇആർടി നൽകുന്ന വിശദീകരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എലത്തൂർ ട്രെയിനിൽ തീയിട്ട സംഭവം: എൻഐഎ സംഘം കണ്ണൂരിൽ, റെയിൽവെ പൊലീസ് ഉത്തർപ്രദേശിൽ

Next Post

ദയാവധത്തിന് അനുകൂലമായ നിയമ നിർ‍മാണത്തിന് ഒരുങ്ങി ഫ്രാൻസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദയാവധത്തിന് അനുകൂലമായ നിയമ നിർ‍മാണത്തിന് ഒരുങ്ങി ഫ്രാൻസ്

ദയാവധത്തിന് അനുകൂലമായ നിയമ നിർ‍മാണത്തിന് ഒരുങ്ങി ഫ്രാൻസ്

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

താരൻ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

വടകരയിലെ ലോഡ്ജിൽ അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി; ഒരാൾ മരിച്ചു

ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത് 920 രൂപ ; സ്വർണവില അവലോകനം

സ്വര്‍ണ വില മുകളിലേക്ക്

ട്രെയിനിലെ തീവെയ്പ്പ്; അന്വേഷണം പ്രാഥമിക ഘട്ടത്തിൽ, സമ​ഗ്രമായ അന്വേഷണം നടത്തുന്നു: എഡിജിപി അജിത് കുമാർ

ട്രെയിനിലെ തീവെയ്പ്പ്; അന്വേഷണം പ്രാഥമിക ഘട്ടത്തിൽ, സമ​ഗ്രമായ അന്വേഷണം നടത്തുന്നു: എഡിജിപി അജിത് കുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021