‘ആര്‍ഡിഎക്സ്’ എന്ന സിനിമയുടെ സെറ്റില്‍ ഷെയ്‍ൻ നിഗം പ്രശ്‍നങ്ങളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ഷെയ്‍ൻ നിഗത്തിന്റെ ചില പിടിവാശികള്‍ കാരണം സെറ്റില്‍ തര്‍ക്കമുണ്ടായെന്നാണ് ‘ആര്‍ഡിഎക്സു’മായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ചിത്രീകരണം പലതവണ തടസ്സപ്പെട്ടുവെന്ന വാര്‍ത്തകളും സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. നിലവില്‍ പ്രശ്‍നങ്ങള്‍ പരിഹരിച്ച് ചിത്രീകരണം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് എന്നും ‘ആര്‍ഡിഎക്സു’മായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
സിനിമാ സംഘടനകളും വിഷയത്തില്‍ ഇടപെട്ടുവെന്നാണ് അറിയാൻ കഴിയുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനി ചിത്രീകരണം ഏഴ് ദിവസം മാത്രമാണ് ഉള്ളത്. എല്ലാവരും ഒത്തൊരുമിച്ച് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കതിനു ശേഷം വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന നിലപാടാണ് സംഘടനകളും മുന്നോട്ടുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘ആര്‍ഡിഎക്സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം സുഗമമായി നടക്കുന്നുവെന്ന് സൂചിപ്പിച്ച് ഷെയ്‍ൻ നിഗം സാമൂഹ്യ മാധ്യമത്തില്‍ രംഗത്ത് എത്തിയിട്ടുമുണ്ട്.
സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. വീക്കെന്റ് ബ്ലോഗ് ബസ്റ്ററിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എല്ലാ ഭാഷക്കാർക്കും. ദേശത്തിനും ഇണങ്ങും വിധത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. ഷബാസ് റഷീദ് ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ.
‘റോബർട്ട്’, ‘ഡോണി’,’ സേവ്യർ’ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ‘ആർഡിഎക്സി’ലൂടെ അവതരിപ്പിക്കുന്നത്. ഷെയ്‍ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ ‘റോബർട്ട്’, ‘റോണി’, ‘സേവ്യർ’ എന്നിവരെ അവതരിപ്പിക്കുന്നത്. ഐമാറോസ് മിയും മഹിമാനമ്പ്യാരുമാണു നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സാം സി എസ് ആണ്. ദക്ഷിണേന്ത്യയിലെ വമ്പൻ സിനിമകളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപ്- അറിവാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അലക്സ് ജെ പുളിക്കീലാണ് ഛായാഗ്രാഹകൻ. കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ ധന്യാ ബാലകൃഷ്‍ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ വിശാഖ്, നിർമ്മാണ നിർവ്വഹണം ജാവേദ് ചെമ്പ്, പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ്.