• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സാധാരണക്കാര്‍ക്കില്ലാത്ത പരിരക്ഷ നല്‍കാനാകില്ലെന്ന് കോടതി; ഹര്‍ജി പിന്‍വലിച്ച് പ്രതിപക്ഷം

by Web Desk 04 - News Kerala 24
April 5, 2023 : 5:32 pm
in India, News
0
A A
0
സാധാരണക്കാര്‍ക്കില്ലാത്ത പരിരക്ഷ നല്‍കാനാകില്ലെന്ന് കോടതി; ഹര്‍ജി പിന്‍വലിച്ച് പ്രതിപക്ഷം

ന്യൂഡൽഹി ∙ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷ നേതാക്കൾക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നീ ഏജൻസികളുടെ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായി ഹർജിയില്‍ പറയുന്നു.എന്നാൽ, ഹർജിയിൽ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, അന്വേഷണത്തിൽ നിന്നും പ്രതിപക്ഷ നേതാക്കൾ ഒഴികഴിവുകൾ തേടുകയാണോയെന്ന് ചോദിച്ചു. പൗരന്മാർ എന്ന നിലയിൽ അവർക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇതിനു പിന്നാലെ പ്രതിപക്ഷം സമർപ്പിച്ച ഹർജി പിൻവലിക്കുകയായിരുന്നു.

മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് പ്രതിപക്ഷത്തിനു വേണ്ടി കോടതിയിൽ ഹാജരായത്. പ്രതിപക്ഷ നേതാക്കൾക്ക് സംരക്ഷണമോ ഇളവുകളോ ആവശ്യപ്പെടുന്നില്ലെന്ന് സിങ്‌വി കോടതിയെ അറിയിച്ചു. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും നേതാക്കളുടെ മനോവീര്യം തകർക്കാനും സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. ഇത് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സിങ്‌വി കോടതിയിൽ പറഞ്ഞു.

രാജ്യത്ത് ഇഡിയുടെയും സിബിഐയുടെയും 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. മുൻകാലം താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇഡി റജിസ്റ്റർ ചെയ്തത് ആറ് മടങ്ങ് കൂടുതൽ കേസുകളാണ്. ഇത് രാഷ്ട്രീയ പകപോക്കലിന്റെയും പക്ഷപാതത്തിന്റെയും വ്യക്തമായ സൂചനയാണെന്നും സിങ്‌വി ആരോപിച്ചു. കൃത്യമായ തെളിവുകളോ ന്യായീകരണങ്ങളോ ഇല്ലാതെയാണ് പ്രതിപക്ഷ നേതാക്കളിൽ പലരും അറസ്റ്റിലാകുന്നത്. ഇത്തരം നീക്കം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ചുമതലകൾ നിർവഹിക്കുന്നതിന് തടസ്സമാകുന്നുവെന്നും സിങ്‌വി കോടതിയെ അറിയിച്ചു.

എന്നാൽ ഈ ഹർജി രാഷ്ട്രീയക്കാർക്കുവേണ്ടിയുള്ള അപേക്ഷയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അഴിമതി, കുറ്റകൃത്യം എന്നിവ ബാധിച്ചേക്കാവുന്ന മറ്റ് പൗരന്മാരുടെ അവകാശങ്ങളും താൽപര്യങ്ങളും പരിഗണിച്ചിട്ടില്ലെന്ന് ചന്ദ്രചൂഡ് പറഞ്ഞു. നേതാക്കള്‍ പ്രതികളായ കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് ഏങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ഇടം ചുരുങ്ങിയെങ്കില്‍ പരിഹാരം കാണേണ്ടത് കോടതിയല്ല. ജനങ്ങള്‍ക്കില്ലാത്ത നിയമപരിരക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിക്കു മുന്നിൽ വ്യക്തിഗത കേസുകൾ കൊണ്ടുവരുന്നതാണ് ഏറ്റവും ഉചിതമെന്നും ജസ്റ്റിസ് പറഞ്ഞു. തുടർന്ന് പ്രതിപക്ഷം ഹർജി പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിൻ തീവെപ്പ്: പൊള്ളിയ മുഖവും കാലുമായി ഷാറൂഖ് 806 കി.മീറ്റർ താണ്ടിയതെങ്ങനെ?

Next Post

മധു കേസ്; പ്രതികൾക്ക് ശിക്ഷ കുറഞ്ഞു പോയി, ഉത്തരവാദി സർക്കാർ: കെ.സുരേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മധുകേസ്: പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രൻ

മധു കേസ്; പ്രതികൾക്ക് ശിക്ഷ കുറഞ്ഞു പോയി, ഉത്തരവാദി സർക്കാർ: കെ.സുരേന്ദ്രൻ

തിരുവനന്തപുരത്തും കണ്ണൂരും കായംകുളത്തും വൻ കഞ്ചാവ് വേട്ട; 20 കിലോയോളം പിടിച്ചു

തിരുവനന്തപുരത്തും കണ്ണൂരും കായംകുളത്തും വൻ കഞ്ചാവ് വേട്ട; 20 കിലോയോളം പിടിച്ചു

ചെന്നൈയിൽ ക്ഷേത്രത്തിലെ ടാങ്കിൽ വീണ് അഞ്ച് പേർ മരിച്ചു

ചെന്നൈയിൽ ക്ഷേത്രത്തിലെ ടാങ്കിൽ വീണ് അഞ്ച് പേർ മരിച്ചു

മഴ: 4 ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ സ്റ്റേഷൻ വെള്ളത്തിൽ

മഴ: 4 ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ സ്റ്റേഷൻ വെള്ളത്തിൽ

ബാലരാമപുരത്ത് ബലൂൺ വിഴുങ്ങിയ ഒൻപത് വയസ്സുകാരൻ മരിച്ചു

ബാലരാമപുരത്ത് ബലൂൺ വിഴുങ്ങിയ ഒൻപത് വയസ്സുകാരൻ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021