• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പണത്തിന് അവകാശികളില്ല; ബാങ്കുകളിൽ അനാഥമായി കിടന്ന 35,012 കോടി റിസർവ് ബാങ്കിലേക്ക്

by Web Desk 04 - News Kerala 24
April 5, 2023 : 7:23 pm
in News, Tech
0
A A
0
പണത്തിന് അവകാശികളില്ല; ബാങ്കുകളിൽ അനാഥമായി കിടന്ന 35,012 കോടി റിസർവ് ബാങ്കിലേക്ക്

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ, അവകാശികളില്ലാതെ കിടന്ന ഏകദേശം 35000 കോടി രൂപ റിസർവ്വ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു. പത്ത് വർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് ആർബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി വരെയുള്ള കണക്കാണിത്. പ്രവർത്തനരഹിതമായ 10.24 അക്കൗണ്ടുകളിലെ പണമാണ് ആർബിഐയിലേക്ക് ട്രാൻസ്ഫർ ചെയ്തതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 8,086 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളാണ് എസ്ബിഐയിലുള്ളത്. അവകാശികളില്ലാത്ത അക്കൗണ്ടുകൾ സെറ്റിൽ ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ, ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.മാത്രമല്ല എസ്ബിഐ, ഉപഭോക്താക്കളുടെ സൗകര്യാർത്ഥം, മരണമടഞ്ഞ കക്ഷികളുടെ അക്കൗണ്ടുകളിൽ നിയമപരമായ നോമിനി ഇല്ലാതെ ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള വിശദാംശങ്ങൾ /പ്രക്രിയ, നിർദ്ദിഷ്ട ഫോമുകളുടെ മാതൃക, എളുപ്പത്തിൽ മനസിലാക്കുന്നതിനായി അപ്‌ഡേറ്റ് ചെയ്ത ചോദ്യങ്ങൾ എന്നിവ എസ്ബിഐയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രവർത്തനരഹിതമായ, അതായത് രണ്ട് വർഷത്തിനിടെ അക്കൗണ്ടിൽ ഇടപാടുകളൊന്നും നടന്നിട്ടില്ലാത്ത അക്കൗണ്ടുകളുടെ കാര്യത്തിൽ ഇടപാടുകാർ/നിയമപരമായ അവകാശികൾ എവിടെയാണെന്ന് കണ്ടെത്തുന്നതിന് ഒരു പ്രത്യേക ഡ്രൈവ് ആരംഭിക്കുന്നത് പരിഗണിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പത്ത് വർഷമോ അതിൽ കൂടുതലോ പ്രവർത്തനരഹിതമായ, ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകൾ അതത് വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിക്കേണ്ടതുണ്ട്. അതിൽ അക്കൗണ്ട് ഉടമയുടെ പേരുകളും വിലാസങ്ങളും അടങ്ങുന്ന ലിസ്റ്റാണ് വെബ്‌സൈറ്റിൽ ഉണ്ടാവുക. ഇതുവഴി അവകാശികളില്ലാത്ത അക്കൗണ്ട് ഉടമകളുടെ, നിയമപരമായ അവകാശികൾക്ക് (നോമിനി) അതത് ബാങ്കുകളെ സമീപിച്ച് നടപടികൾ തുടങ്ങാവുന്നതാണ്. പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ കണ്ടെത്തി അവകാശികളെ തേടാൻ നടപടികൾ സ്വീകരിക്കണമെന്ന് ആർബിഐയും ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വില്ലുമായി ധ്യാൻ ​ഗദയെടുത്ത് അജു; പൊട്ടിച്ചിരിപ്പിക്കാന്‍ ‘നദികളില്‍ സുന്ദരി യമുന’, ഫസ്റ്റ് ലുക്ക്

Next Post

‘ബാല ചേട്ടന്‍ തിരിച്ചുവരും, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങളും’; അഭിരാമി സുരേഷ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ബാല ചേട്ടന്‍ തിരിച്ചുവരും, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങളും’; അഭിരാമി സുരേഷ്

'ബാല ചേട്ടന്‍ തിരിച്ചുവരും, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങളും'; അഭിരാമി സുരേഷ്

എല്ലാ ജീവനക്കാർക്കും ഇനി മാക്ബുക്ക് നൽകില്ല; ക്രോംബുക്ക് നൽകി ചെലവ് ചുരുക്കാൻ ഗൂഗിൾ

എല്ലാ ജീവനക്കാർക്കും ഇനി മാക്ബുക്ക് നൽകില്ല; ക്രോംബുക്ക് നൽകി ചെലവ് ചുരുക്കാൻ ഗൂഗിൾ

നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന

നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന

ഈ വർഷം മാർച്ച് 31 വരെ ഇത്രയും വാഹനങ്ങൾ പൊളിച്ചെന്ന് നിതിൻ ഗഡ‍്‍കരി

ഈ വർഷം മാർച്ച് 31 വരെ ഇത്രയും വാഹനങ്ങൾ പൊളിച്ചെന്ന് നിതിൻ ഗഡ‍്‍കരി

ദേശീയപാത വികസനം: കൂടുതൽ പണം നൽകിയത്‌ കേരളം- നിതിൻ ഗഡ്‌കരി

ദേശീയപാത വികസനം: കൂടുതൽ പണം നൽകിയത്‌ കേരളം- നിതിൻ ഗഡ്‌കരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021