ന്യൂയോർക്ക്: സ്റ്റോമി ഡാനിയെൽസിനെതിരായ മാനനഷ്ട കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിജയം. ട്രംപിൻറെ അറ്റോർണിസിന് 121,000 ലീഗൽ ഫീസായി അടക്കാനാണ് വിധിച്ചത്. യു.എസ് സർക്യൂട് കോടതിയുടേതാണ് വിധി. മൻഹാട്ടൻ കോടതി ട്രംപിനെതിരെ 34 വകുപ്പുകളാണ് ചാർജ് ചെയ്തത്. സ്റ്റോമിക്ക് അനധികൃതമായി കൈക്കൂലി നൽകിയതിനാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഡാനിയൽസുമായുള്ള ട്രംപിന്റെ ബന്ധത്തെ മറക്കാനായാണ് ഇവർക്ക് പണം നൽകിയത്.
കള്ള രേഖകൾ ഉണ്ടാക്കി പണം അനധികൃതമായി നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ് ചാർജ് ചെയ്തത്. ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത്. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവാദം ട്രംപിന്റെ അറസ്റ്റുമായി ബന്ധമില്ലെങ്കിലും രണ്ടു കേസുകളിലും സ്റ്റോമി ഡാനിയൽസിന് പങ്കുണ്ട്. 130000 ഡോളറാണ് ബന്ധത്തെ മറക്കാൻ വേണ്ടി ട്രംപ് കൈക്കൂലി നൽകിയത്.