ദില്ലി:ഇന്ന് ഏപ്രിൽ 6, ബിജെപിയുടെ 44-മത് സ്ഥാപന ദിനമാണിന്ന്.ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.കുടുംബാധിപത്യത്തിനും ,അഴിമതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.അസാധ്യമെന്ന വാക്ക് ബിജെപിക്ക് മുന്നിലില്ല.പ്രതിപക്ഷ പാർട്ടികൾക്കെതിരെ മോദി ആഞ്ഞടിച്ചു..ജനാധിപത്യ മൂല്യങ്ങളെ അവര്‍ അട്ടിമറിക്കുന്നു.കുടുംബാധിപത്യത്തിനായാണ് ബിജെപിയുടെ പോരാട്ടം.കുടുംബാധിപത്യമാണ് കോൺഗ്രസിൻ്റെ സംസ്കാരം.ബിജെപിയുടേത് സാമൂഹിക സൗഹാർദ്ദവും.സ്ത്രീകളെ അടിച്ചമർത്താൻ കോൺഗ്രസ് ശ്രമിക്കുന്നു.ബിജെപി അവരെ ശാക്തീകരിക്കുന്നു.പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി നിൽക്കുന്നുവെന്നത് കോൺഗ്രസിൻ്റെ കാപട്യമാണ് .ഒരു കുടുംബത്തിൽ മാത്രമാണ് ആ പാർട്ടിയുടെ ശ്രദ്ധയെന്നും മോദി പറഞ്ഞു.പ്രതീക്ഷ നഷ്ടപ്പെട്ട പ്രതിപക്ഷം നിസഹായരായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.തന്നെ മോശക്കാരനാക്കാൻ പ്രതിപക്ഷം നിരന്തരം ശ്രമിക്കുന്നു.ആ ഗൂഢാലോചന ഫലിക്കില്ല .ജനം മറുപടി നൽകും. അൽപ ചിന്തയും, ചെറിയ സ്വപ്നങ്ങളുമേ കോൺഗ്രസിനുള്ളുവെന്ന് മോദി പരിഹസിച്ചു.
മോദിയുടെ നേതൃത്വത്തിൽ ബി ജെ പി കൂടുതൽ ശക്തമാകുമെന്ന് പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു.തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പരമ്പര ആവർത്തിക്കും. മുൻപിലുള്ള വഴിയിൽ ബി ജെ പി ഒറ്റക്ക് സഞ്ചരിക്കും.ബിജെപിക്ക് ബദലില്ലെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് കേരളത്തിലും വ്യാപകമായ സേവന പരിപാടികൾ നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യൂഡൽഹിയിയിൽ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. മുതിർന്ന നേതാവ് ഒ.രാജഗോപാൽ തിരുവനന്തപുരം മാരാർജി ഭവനിൽ പതാക ഉയർത്തും. ജില്ലാ, മണ്ഡലം ഓഫീസുകളിൽ അതേ സമയത്ത് തന്നെ പ്രസിഡന്റുമാർ പതാക ഉയർത്തും. എല്ലാ ഓഫീസുകളിലും പ്രവർത്തകർ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രവിക്കും.