തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെഞ്ഞാറമൂട് സ്വദേശി വിനേഷാണ് മരിച്ചത്. 36 വയസായിരുന്നു. ആര്യനാട് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കാൻ വന്ന നാല് പേർ വിനേഷിനൊപ്പം ഉണ്ടായിരുന്നു. മുങ്ങിത്താഴ്ന്ന വിനേഷിനെ നാട്ടുകാര് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. വിതുര പൊലീസ് സംഭവത്തിൽ കേസെടുത്തു.