• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മസാജിനിടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു ; യുവതിയുടെ പരാതിയില്‍ 35 കാരന്‍ പിടിയില്‍

by Web Desk 04 - News Kerala 24
January 14, 2022 : 2:59 pm
in News, World
Reading Time: 1 min read
0
A A
0
മസാജിനിടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു  ;  യുവതിയുടെ പരാതിയില്‍ 35 കാരന്‍ പിടിയില്‍

അമേരിക്ക: മസാജിനിടെ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച കേസില്‍ മസാജ് തെറാപ്പിസ്റ്റ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മസാജ് സ്ഥാപനം പോലീസ് അടച്ചുപൂട്ടി. അമേരിക്കയിലെ ലാസ്‌വെഗാസിലാണ് സംഭവം. വെസ്റ്റ് ഷാലെസ്റ്റന്‍ ബെലവാര്‍ഡിലെ മസാജ് എന്‍വി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഏരിയന്‍ റിവേറോ ഫ്‌ളോറസ് എന്ന 35 വയസ്സുകാരനാണ് കേസില്‍ പ്രതി. ഇയാളെ പ്രതിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇയാെള അന്വേഷണ വിധേയമായി ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി സ്ഥാപനം അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് സംഭവം. രാത്രിയില്‍ മസാജിന് എത്തിയ യുവതിയാണ് പരാതി നല്‍കിയത്. മസാജ് ചെയ്യുന്നതിനിടെ ഉപദ്രവിച്ചതായാണ് പരാതി. റിവേറോ തന്റെ കാലുകള്‍ മസാജ് ചെയ്യുന്നതിനിടയാണ് പരാതിക്ക് ആസ്പദമായ സംഭവമെന്ന് യുവതി പറഞ്ഞു. കാലുകള്‍ മസാജ് ചെയ്യുന്നതിനിടെ റിവേറോ തന്റെ രഹസ്യ ഭാഗത്ത് രണ്ടു തവണ സ്പര്‍ശിച്ചു. ഉടന്‍ തന്നെ അയാളെ തള്ളി മാറ്റുകയും ഒരു ഷീറ്റ് ധരിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ കാലില്‍ പിടിവലിക്കിടെ മുറിവുകളുണ്ടായതായി പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ റിവേറോ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മൂന്ന് വര്‍ഷമായി താന്‍ മസാജ് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നതായി റിവേറോ പറഞ്ഞതായി അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ ജയിലിലടച്ചതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 16-നാണ് ഇനി ഇയാളെ കോടതിയില്‍ ഹാജരാക്കുക.

മസാജിനിടെ 19 -കാരന്റെ ലിംഗം പിടിച്ച കേസില്‍ ഫ്രാങ്ക്ലിനിലുള്ള മസാജ് പാര്‍ലര്‍ ജീവനക്കാരിയെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി മഫ്തിയില്‍ പാര്‍ലറില്‍പോയ പോലീസ് ഉദ്യോഗസ്ഥനും തനിക്ക് ഇതേ ജീവനക്കാരിയില്‍നിന്നും സമാനമായ അനുഭവമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. ഇതേ ജീവനക്കാരി തന്റെയും ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് പോലീസ് മസാജ് പാര്‍ലര്‍ അടച്ചുപൂട്ടുകയും ജീവനക്കാരിയെയും ഉടമയെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. 58വയസ്സുകാരിയായ യിങ്ഫെങ് ഹുവാംഗിനെയാണ് ലൈംഗികാതിക്രമകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ചിക്കാഗോ നിവാസിയാണ്. കുറ്റം തെളിഞ്ഞാല്‍ 20000 ഡോളര്‍ പിഴയും 18 മാസം തടവുശിക്ഷയും വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കുടുംബത്തിന് അധികവരുമാനം ആവശ്യമുള്ള സാഹചര്യത്തിലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് യിങ്ഫെങ് സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ഫ്രാങ്ക്ലിനിലെ ലവേഴ്സ് ലെയിന്‍ റോഡിലെ മസാജ് പാര്‍ലറിലാണ് മെയ് 10ന് സംഭവം നടന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 19 കാരനായ യുവാവ് 45 മിനിറ്റ് നേരെത്തെ മസാജിനു വേണ്ടിയാണ് ഇവിടെ ചെന്നത്. മസാജ് നടത്തുന്നതിനിടെ ജീവനക്കാരി തന്റെ ലിംഗത്തില്‍ പിടിച്ചതായാണ് പിന്നീട് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി യൂനിഫോമിലല്ലാത്ത പോലീസുകാരന്‍ ഇതേ മസാജ് പാര്‍ലറില്‍ ചെന്നു. മസാജിനെത്തിയത് അറസ്റ്റിലായ അതേ ജീവനക്കാരിയായിരുന്നു. മസാജിനിടെ ഇവര്‍ തന്റെയും ലൈംഗികാവയവത്തില്‍ പിടിക്കുകയും മസാജ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരിയെയും ഉടമയായ സ്ത്രീയെയും അറസ്റ്റ് ചെയ്തത്. ഉടമയ്ക്കെതിരെ വ്യഭിചാരകേന്ദ്രം നടത്തിയെന്ന കുറ്റം ചുമത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാരാഷ്ട്രയിലെ സാഹചര്യമല്ല കേരളത്തിൽ ; സിൽവർ ലൈൻ നടപ്പാക്കണമെന്ന് കിസാൻ സഭ

Next Post

‘ഞെട്ടിക്കുന്ന വിധി’ ; പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്ന് വനിതാ കമ്മീഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഞെട്ടിക്കുന്ന വിധി’  ;  പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്ന് വനിതാ കമ്മീഷൻ

'ഞെട്ടിക്കുന്ന വിധി' ; പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്ന് വനിതാ കമ്മീഷൻ

ബജറ്റ് സെഷന്‍ 31ന് തുടങ്ങും ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ബജറ്റ് സെഷന്‍ 31ന് തുടങ്ങും ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

പ്രകോപന പ്രസംഗം :  കെപി അനിൽകുമാറിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡന്റ്

പ്രകോപന പ്രസംഗം : കെപി അനിൽകുമാറിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡന്റ്

പൊങ്കല്‍ ആഘോഷിച്ച് സൂര്യയും ജ്യോതികയും

പൊങ്കല്‍ ആഘോഷിച്ച് സൂര്യയും ജ്യോതികയും

2കെ ഡിസ്‌പ്ലേ , 7700 എംഎഎച്ച് ബാറ്ററി ; മോട്ടോ ടാബ് ജി70 പുറത്തിറക്കി

2കെ ഡിസ്‌പ്ലേ , 7700 എംഎഎച്ച് ബാറ്ററി ; മോട്ടോ ടാബ് ജി70 പുറത്തിറക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021