കൊച്ചി : വേസ്റ്റ് ടു എനർജി പ്ലാൻ സംബന്ധിച്ച് സോൺട കമ്പനി പ്രതിനിധി ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ ഞെട്ടിക്കുന്നതെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മിണി. മുഖ്യമന്ത്രിയെ ഇവർ ഇടനിലക്കാർ വഴി കണ്ടത് അഴിമതിക്ക് ഒത്താശ ചെയ്യാനാണെന്ന് ടോണി ചമ്മണി ആരോപിച്ചു. ഈ പദ്ധതി വഴി 50 കോടിയുടെ അഴിമതി നടന്നുവെന്നും സി ബി ഐ അന്വേഷണം വേണമെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു.
വിവാദ കമ്പനി ഡോണ്‍ട ഇൻഫ്രാടെക്കിന് കോഴിക്കോട് വേസ്റ്റ് ടു എനർജി കരാർ നേടിയെടുക്കുന്നതിൽ സർക്കാർ വഴിവിട്ട് സഹായിച്ചതിന്‍റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നത്. ടി കെ ജോസ് ഐ എ എസ് എതിർത്തിട്ടും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് വഴി കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തീരുമാനങ്ങൾ നേടിയെടുക്കാൻ സോണ്‍ട ഇൻഫ്രാടെക്കിനായെന്ന് അന്നത്തെ സോണ്‍ട പ്രതിനിധി ഡെന്നീസ് ഈപ്പൻ ഇടനിലക്കാരൻ പൗളി ആന്‍റണിയോട് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വിട്ടത്.
സോണ്‍ട ഇൻഫ്രാടെക്കിന് തുടക്കത്തിൽ തന്നെ ടോം ജോസ് ഐഎ എസിന്‍റെ സഹായം കിട്ടിയെന്ന് ഇടനിലക്കാരൻ അജിത്ത് കുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന് ബലമേകുന്ന ശമ്പ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019 ഫെബ്രുവരി മാസം സോണ്ട പ്രതിനിധിയും ജർമ്മനിയിലെ സംഭകനുമായ ഡെന്നീസ് ഈപ്പൻ ഇടനിക്കാരൻ പൗളി ആൻ്റണിയുമായി സംസാരിച്ച ശബ്ദരേഖയിൽ കമ്പനിക്ക് അനുകൂലമായ രീതിയിൽ സോണ്‍ടക്ക് ബാധ്യത വരാത്ത രീതിയിൽ വ്യവസ്ഥകൾ സാധിച്ചെടുത്തുവെന്നും വ്യക്തമാക്കുന്നു.