പത്മശ്രീ പുരസ്കാരത്തിന് അർഹയായ നടി രവീണ ടണ്ടന് ആശംസയുമായി മകൾ റാഷ. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും ഇത് അർഹിക്കുന്നതാണെന്നും റാഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ നടിക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.
ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ അവാർഡുകളിലൊന്നാണ് പത്മശ്രീ. എന്ത് മനോഹരമായ വർഷമായിരുന്നു . നാനയാണ് നേട്ടങ്ങളുടെ പിന്നിലെന്ന് നിങ്ങൾ എപ്പോഴും പറയും. അതിൽ എനിക്ക് യാതൊരു സംശയവുമില്ല.പക്ഷേ ഇതെല്ലാം സ്വന്തം കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ്. ഈ ലഭിക്കുന്ന അംഗീകാരവും സ്നേഹവും വിജയവുമെല്ലാം നിങ്ങൾ അർഹിക്കുന്നു. ഇത് അമ്മയുടെ വിജയമാണ്.
ഈ എളിമയും ദയയും എനിക്കും സഹോദരൻ രൺബീറിനും കൂടുതൽ കഠിനാധ്വാനം ചെയ്യാനും മികച്ച വ്യക്തികളാകാനും പ്രചോദനം നൽകുന്നു. അടുത്തതായി നിങ്ങൾ എന്തുചെയ്യുമെന്ന് കാണാൻ കാത്തിരിക്കാനാവില്ല- രവീണക്കൊപ്പമുള്ള ചിത്രത്തിനോടൊപ്പം റാഷ കുറിച്ചു.