ഫറോക്ക് > എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നീങ്ങുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിയെ ഏറെ വൈകാതെ തന്നെ പിടികൂടാനായത് കേരള പൊലീസിന്റെ മാതൃകാപരമായ മികവ് തന്നെയാണ്. അന്വേഷണം പുരോഗമിക്കവെ കേസ് സംബന്ധിച്ച് കൂടുതൽ ചർച്ച ചെയ്യുന്നത് അനുചിതമാണെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ മരിച്ച രണ്ടര വയസ്സുകാരി സഹ്റ ബത്തൂലിന്റെ വീട്ടിൽ സാമ്പത്തിക സഹായം കൈമാറാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുറ്റവാളികളെ ശിക്ഷിക്കാൻ എല്ലാ നടപടിയുമെടുക്കും. മരിച്ചവരുടെ കുടുംബത്തിന് സർക്കാരിന്റെ എല്ലാ സഹായവും പിന്തുണയുമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും കൂടെയുണ്ടായിരുന്നു.